Monday, January 13, 2025
-Advertisements-
KERALA NEWSശ്രീജിത്ത്‌ പണിക്കരോട് വെല്ലുവിളക്കാൻ പോയി കണ്ടംവഴിയോടിയ കണ്ണൻ മൊതലാളിയെ ട്രോളി തേച്ചൊട്ടിച്ചു ശങ്കു ടി ദാസ്

ശ്രീജിത്ത്‌ പണിക്കരോട് വെല്ലുവിളക്കാൻ പോയി കണ്ടംവഴിയോടിയ കണ്ണൻ മൊതലാളിയെ ട്രോളി തേച്ചൊട്ടിച്ചു ശങ്കു ടി ദാസ്

chanakya news

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള അഞ്ച് ചോദ്യം തയ്യാറാക്കി ശ്രീജിത്ത്‌ പണിക്കരോട് ചോദിച്ചു തോൽപ്പിച്ചു കളയാമെന്നു കരുതിയിരുന്ന കണ്ണൻ ഗോപിനാഥിനോട് പരസ്യ സംവാദത്തിനു ശ്രീജിത്ത്‌ പണിക്കർ വിളിച്ചപ്പോൾ സമയമില്ല, സ്ഥലത്തില്ല എന്നൊക്ക തള്ളി ഒഴിഞ്ഞു മാറി. ഇപ്പോൾ അദ്ദേഹത്തെ ട്രോളി തേച്ചൊട്ടിച്ചിരിക്കുകയാണ് വക്കീലായ ശങ്കു ടി ദാസ്. കണ്ണൻ മൊതലാളിയുടെ ഇന്നത്തെ അഞ്ചു ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ നാളെ പതിനഞ്ചെണ്ണം വേറെ ചോദിക്കും. തേയൽ ഒന്നും കണ്ണൻ മുതലാളിയ്ക്ക് പുത്തരിയല്ല. തെഞ്ഞെന്നു പോലും മുതലാളിയ്ക്ക് പലപ്പോഴും മനസിലാകുക പോലുമില്ല. കണ്ണൻ ഗോപിനാഥനെ ട്രോളികൊണ്ട് ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

നമ്മടെ മൊണ്ണൻ കതലാളി ഛെ.. കണ്ണൻ മൊതലാളി പൗരത്വ ഭേദഗതി നിയമത്തെ പറ്റി സംവാദത്തിൽ ഏർപ്പെടാനുള്ള വെല്ലുവിളിയിൽ നിന്ന് ഓടി ഒളിച്ചതായി ചില വർഗ്ഗീയ ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്.
മൊതലാളിയെ കരി വാരി തേയ്ക്കാനുള്ള ഗീബൽസിയൻ ഗൂഢാലോചന മാത്രമാണ് അതെന്ന് തിരിച്ചറിയണം പ്രിയ സാക്കളേ.
അങ്ങനെയൊരു സംഘി പണിക്കർ വെല്ലുവിളിച്ചാലങ്ങ് പുതുതായി തേഞ്ഞു പോകുന്ന മൊതലൊന്നുമല്ല കണ്ണേട്ടൻ ലാളിക്കുന്നത്.
മൊതലാളിക്ക് ഈ തേയൽ മേഖലയിൽ മാസങ്ങളുടെ പാരമ്പര്യമുണ്ട്.

പത്തോളം ആഴ്ചകൾക്ക് മുമ്പ്,
അതായത് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പോലും അവതരിപ്പിക്കുന്നതിന് മുൻപൊരു 2019 നവംബർ 24ന്,
ജനങ്ങളാരും ഇത്ര കാര്യമായി സിറ്റിസൺഷിപ് നിയമങ്ങൾ വായിച്ച് മനസിലാക്കിയിട്ടില്ല എന്ന സൗകര്യം ഉപയോഗിച്ചും തന്റെ സ്വതസിദ്ധമായ അജ്ഞാന ഗർവ്വ് മാത്രം കൈമുതലാക്കിയും കണ്ണൻ മൊതലാളി ഭരണകൂടത്തിന് നേരെ ചാട്ടുളി പോലെ രണ്ട് ചോദ്യങ്ങളെറിഞ്ഞു.

എന്ത് മാനദണ്ഡ പ്രകാരമാണ് പൗരൻ ആരാണെന്നും അനധികൃത കുടിയേറ്റക്കാരൻ ആരാണെന്നും സർക്കാർ നിർവചിക്കുന്നത് എന്ന്.
ട്വിറ്റർ ലോകം ഒന്നാകെ പരിണിത പ്രജ്ഞർ ആയ നിമിഷം ആയിരുന്നു അത്.
ഈ മണ്ടൻ കൊണാപ്പിക്ക് എങ്ങനെ ഐ.എ.എസ് കിട്ടി എന്ന് സുപ്രീം കോടതി അഭിഭാഷകൻ ആയ സായ്‌ദീപക് അയ്യർ വരെ അന്തം വിട്ട നിമിഷം.
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു.
പിന്നെയൊരു കൂട്ടപ്പൊരിച്ചിൽ ആയിരുന്നു.
നിയമം അറിയുന്നവർ നിരനിരയായി വന്നു മൊതലാളിക്ക് പൗരത്വ നിയമം പഠിപ്പിച്ചു കൊടുത്തു വിജ്ഞാനിയാക്കി.

അതായത് രമണാ.. പൗരൻ ആരാണെന്നും അനധികൃത കുടിയേറ്റക്കാരൻ ആരാണെന്നും സർക്കാർ അല്ല നിർവചിക്കുന്നത്. ഭരണഘടനയുടെ പാർട്ട് രണ്ടിലെ 5 മുതൽ 11 കൂടി അനുച്ഛേദങ്ങളും, ആയതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് പാസ്സാക്കിയ 1955ലെ പൗരത്വ നിയമവുമാണ്. നിയമത്തിന്റെ 3,4,5,6 സെക്ഷനുകൾ പൗരൻ ആരാണെന്നും സെക്ഷൻ 2(1)(b) അനധികൃത കുടിയേറ്റക്കാരൻ ആരാണെന്നും നിർണയിക്കാനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതൊന്നും അറിയാതെയാണോ മോൻ സിവിൽ സർവീസ് പരീക്ഷ എഴുതിയത് എന്നതായിരുന്നു ആ അക്കാദമിക സെഷന്റെ പൊതുവിലെയൊരു സിലബസ്.

എന്നിട്ടെന്താ? അബദ്ധം മനസിലായപ്പോൾ കണ്ണേട്ടൻ തിരുത്തിയോ?
എവിടെ!! പറഞ്ഞ മണ്ടത്തരത്തിൽ കല്ല് പോലെ ഉറച്ചു നിന്നു.
ഞങ്ങടെ മൊതലാളി പ്രവർത്തിപ്പിച്ചത് സോക്രട്ടിക് മെത്തേഡിലൂടെ സത്യങ്ങൾ വെളിപ്പെടുത്താനുള്ള ഒരു പ്രത്യേക തരം റെറ്റോറിക് ഉപകരണം ആണെന്നൊക്കെ താത്വികം അടിച്ചു കണ്ണേട്ടൻ ഫാൻസ്‌ അതിനെ ന്യായീകരിച്ചു ദിവംഗതരായി.
കണ്ണേട്ടൻ അടുത്ത ദിവസം വേറെ നാല് ഫ്രഷ് ചോദ്യവുമായി കൂസലില്ലാതെ വീണ്ടും വന്നു.

അതാണ് കണ്ണൻ മൊതലാളി.
ബ്രഹ്മാവിന്റെ കയ്യിലെ ആയുസ്സ് പോലെയാണ് മൊതലാളിയുടെ കയ്യിലെ ചോദ്യങ്ങൾ.
ഒന്ന് സംഹരിക്കപ്പെട്ടാൽ പത്തെണ്ണം പുതിയത് സൃഷ്ടിക്കപ്പെടും.
അതിന്റെ ഉത്തരം ഒന്നും മൊതലാളിയുടെ വിഷയമേ അല്ല.
ചോദിക്കുക മാത്രമാണ് മൊതലാളിയുടെ ധർമ്മം.
ബാക്കിയൊക്കെ ചോദ്യങ്ങളുടെ യോഗം പോലെ എന്ന നിർമമത്വത്തോടെയുള്ള നിഷ്കാമ സൃഷ്ടി കർമ്മമാണ്‌.

പുസ്തകമെടുത്തു നോക്കിയാൽ വെടിപ്പായി എഴുതി വെച്ചിട്ടുള്ള കാര്യം മനസിലാക്കാനാണ് സോക്രട്ടിക് മെത്തേഡിലുള്ള റെറ്റോറിക് ഡിവൈസ് മൊതലാളി പുറത്തെടുത്തത് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന അന്തം ഫാൻസ്‌ മൊതലാളിയുടെ ഒപ്പം ഇന്നും കട്ടയ്ക്ക് നിൽക്കുന്നുണ്ട്.
അവരാണ് മൊതലാളിയുടെ ശക്തി.
ആ ബലത്തിൽ മൊതലാളി ഇപ്പോളും ബേസിക് ലീഗൽ ലിട്രസി ഉള്ള ആർക്കും ഉത്തരം പറയാൻ പറ്റുന്ന ചോദ്യങ്ങൾ മഹാ താർക്കിക പ്രശ്നങ്ങളായി തൊടുത്തു വിട്ടുകൊണ്ടിരിക്കുകയാണ്.
ഇന്നത്തെ അഞ്ചെണ്ണത്തിന് പണിക്കർ ഉത്തരം പറഞ്ഞാൽ നാളെ പതിനെഞ്ചെണ്ണം വേറെ ചോദിക്കും.
തേയൽ ഒന്നും മൊതലാളിക്ക് പുത്തരിയല്ല.
തേഞ്ഞെന്ന് പോലും മുതലാളിക്ക് പലപ്പോഴും മനസ്സിലാവാറ് കൂടിയില്ല.

അതാണ് കണ്ണൻ മൊതലാളി.
തോൽപ്പിക്കാം, പക്ഷെ നാണിപ്പിക്കാനാവില്ല.
നമ്മടെ മൊതലാളിക്ക് അതില്ല

നമ്മടെ മൊണ്ണൻ കതലാളി ഛെ.. കണ്ണൻ മൊതലാളി പൗരത്വ ഭേദഗതി നിയമത്തെ പറ്റി സംവാദത്തിൽ ഏർപ്പെടാനുള്ള വെല്ലുവിളിയിൽ നിന്ന് ഓടി…

Sanku T Das यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०