Advertisements

ശ്രീജിത്ത്‌ പണിക്കർ ഒറ്റയ്ക്കും അതിശക്തരായ മൂന്നോ നാലോ പേരെ മറുവശത്തും നിർത്തി പരസ്യ സംവാദം: വെല്ലുവിളിയേറ്റെടുത്തു ശ്രീജിത്ത്‌ പണിക്കർ

പൗരത്വ ഭേദഗതി വിഷയത്തിൽ പരസ്യസംവാദം നടത്തി പല പ്രമുഖൻമാരുടെയും വായടപ്പിച്ച ശ്രീജിത്ത്‌ പണിക്കാരെ പരസ്യ സംവാദത്തിനു ക്ഷണിച്ചിരിക്കുകയാണ് മറുനാടൻ മലയാളിയിലെ ഷാജൻ സക്കറിയ. ശ്രീജിത്ത്‌ പണിക്കർ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു. അദ്ദേഹം ഒറ്റയ്ക്ക്… എതിരാളികളായി കണ്ണൻ ഗോപിനാഥൻ, ഹരീഷ് വാസുദേവൻ, ശ്രീജിത്ത്‌ പെരുമന, രശ്മിത രാമചന്ദ്രൻ സുനിൽ പി ഇളയിടം, സണ്ണി പി കപിക്കാട് തുടങ്ങിയ ആർക്കും ശ്രീജിത്ത്‌ പണിക്കരോട് പരസ്യ സംവാദത്തിന് എത്താം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുനാടൻ മലയാളിയുടെ ഷാജൻ സക്കറിയ ഇക്കാര്യം അറിയിച്ചത്.

Advertisements

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ശ്രീജിത്ത് പണിക്കരെ ഒരു വശത്തും അതിശക്തരായ മൂന്നോ നാലോ പേരെ മറുവശത്തും നിർത്തി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു പരസ്യ സംവാദം നടത്താൻ ഞങ്ങൾ ഒരുക്കമാണ്. നിങ്ങള്ക്ക് അദ്ദേഹത്തെ വളഞ്ഞിട്ടു ആക്രമിക്കാൻ ഞാൻ അവസരം ഒരുക്കി തരാം. ശ്രീജിത്ത് സമ്മതിച്ചു കഴിഞ്ഞു. ഒന്നുകിൽ പൊതു സ്ഥലത്തു വച്ചാവാം. അല്ലെങ്കിൽ മറുനാടൻ സ്റ്റുഡിയോയിൽ ലൈവായി. കണ്ണൻ ഗോപിനാഥൻ, ഹരീഷ് വാസുദേവൻ, രശ്മിത രാമചന്ദ്രൻ, ശ്രീജിത്ത് പെരുമന, സുനിൽ പി ഇളയിടം, സണ്ണി കപിക്കാട് തുടങ്ങിയ പൗരത്വ ഭേദഗതി നിയമത്തെ നഖശിഖാന്തം എതിർക്കുന്ന ആർക്കും എത്താം. വെല്ലുവിളി സ്വീകരിക്കുമെങ്കിൽ വേദി ഒരുക്കാം. വരുന്നവർക്കെല്ലാം 3rd AC ട്രെയിൻ ടിക്കറ്റും നൽകാം.

Advertisements

ശ്രീജിത്ത് പണിക്കരെ ഒരു വശത്തും അതിശക്തരായ മൂന്നോ നാലോ പേരെ മറുവശത്തും നിർത്തി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു പരസ്യ…

Shajan Skariah यांनी वर पोस्ट केले सोमवार, ३ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS