പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഷാജൻ സ്കറിയ പൗരത്വ ബില്ലിൽ സംവാദം നടത്താൻ നേരത്തെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളേയും മറ്റും വെല്ലു വിളിച്ചിരുന്നു. എന്നാൽ വെല്ലുവിളി സ്വീകരിച്ച് സംവാദത്തിന് തയ്യാറായത് ശ്രീജിത്ത് പണിക്കർ മാത്രമായിരുന്നു. മറ്റാരും ഇതിനോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഷാജൻ സ്കറിയ വീണ്ടും വെല്ലുവിളിയുമായി രംഗത്തെത്തി. ഇത്തവണ ശ്രീജിത്ത് പണിക്കാരെ വളഞ്ഞിട്ട് ആക്രമിക്കാൻ നിങ്ങൾക്ക് അവസരം നൽകുന്നു എന്ന് പറഞ്ഞയിരുന്നു ഷാജന്റെ പോസ്റ്റ് കൂടാതെ ചില പേരുകളും മെൻഷൻ രശ്മിത രാമചന്ദ്രൻ,കണ്ണൻ ഗോപിനാഥൻ,എം സ്വരാജ്, തുടങ്ങിയ പ്രമുഖരെയാണ് സംവാദത്തിലേക്ക് വെല്ലു വിളിച്ചിരിക്കുന്നത്.
വാർത്തയുടെ തലകെട്ടിൽ ഞങ്ങൾ നൽകിയിരിക്കുന്നത് പോലെ കണ്ണൻ ഗോപിനാഥ് ഈ വെല്ലുവിളി സ്വീകരിച്ച് രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ ശ്രീജിത്ത് പണിക്കരോട് മുട്ടാൻ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല. കണ്ണൻ ഗോപിനാഥ് എത്രയും പെട്ടെന്ന് മുന്നോട്ട് വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.