ശ്രീജിത്ത് പെരുമനയുടെ ഫ്യുസ് ഊരി ശ്രീജിത്ത് പണിക്കർ ; പോസ്റ്റ് മുക്കി കണ്ടം വഴി ഓടി പെരുമന വക്കീൽ

കൊല്ലം: എസ്സൻസ് ഗ്ലോബൽ സങ്കടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചർച്ചയിൽ അഡ്വ. ശ്രീജിത്ത് പെരുമനയെ വെള്ളം കുടിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പെരുമനയുടെ വാദങ്ങളെ പൊളിച്ചടുക്കി മറുപടി പറയാനില്ലാതെ കഷ്ട്ടപെട്ട ശ്രീജിത്ത് പെരുമന സംവാദം കഴിഞ്ഞ ശേഷം സംവാദത്തെയും. സംവാദം നടത്തിയവരെയും കുറ്റം പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ (നിലവിൽ പോസ്റ്റ് റിമൂവ് ചെയ്തിട്ടുണ്ട്)

തിരക്കിട്ട പരിപാടികൾക്കിടയിലാണ് ഒഴിവാക്കാനാകാത്ത ഒരു ഡിബേറ്റിൽ പങ്കെടുക്കാൻ കൊല്ലത്ത് പോയത്.
എന്നാൽ കേവലം പ്രഭാഷണ രീതിയിൽ നടന്ന പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തിയില്ല. എങ്കിലും ഹിന്ദുത്വ വാദികളെയും, ഹിന്ദു രാഷ്ട്രക്കാരെയും, വസ്തുത പരമായി തുറന്ന് കാണിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. സംവാദങ്ങളിലേക്കും,പ്രഭാഷണങ്ങളിലേക്കും ക്ഷണിക്കുന്നവർ ദയവ് ചെയ്ത് പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻപ് പ്രഭാഷണമാണോ ഡിബെറ്റാണോ എന്ന് എല്ലാ അർത്ഥത്തിലും ഉറപ്പ് വരുത്തുക. ഓഡിയന്സിനെ പക്ഷപാതിത്വമില്ലാതെയും എന്ഡറി ഫീകൾ ഇല്ലാതെയും ക്ഷണിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ചും. കൊല്ലത്തു നിന്നും തിരിച്ചു, മറ്റന്നാൾ വയനാട്ടിൽ പ്രമാദമായ ഒരു കേസുണ്ട്. അതുകൊണ്ട് തന്നെ രാവിലെ എത്തേണ്ടതുണ്ട്. രാത്രി യാത്ര മദ്ധ്യേ ലിമിറ്റഡ് ദര്ശനങ്ങളുണ്ട്. അഡ്വ ശ്രീജിത്ത്‌ പെരുമന

ശ്രീജിത്ത്‌ പണിക്കരുടെ മറുപടി കുറിപ്പ് വായിക്കാം

ഇന്നലെ കൊല്ലത്ത് നടന്ന എസ്സൻസ് ഗ്ലോബൽ ചർച്ച കണ്ട പലരും അഭിപ്രായങ്ങളും ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെക്കുന്നതു കണ്ടു. നന്ദി.

എതിർവാദം ഉന്നയിച്ച പാനലിസ്റ്റ് ശ്രീ ശ്രീജിത് പെരുമനയുടെ ഒരു പോസ്റ്റ് ഇന്നലെ രാത്രി ശ്രദ്ധിച്ചു. ചർച്ചയുടെ സ്വഭാവത്തെക്കുറിച്ചും സദസ്സിനെക്കുറിച്ചും ഒക്കെയുള്ള വിമർശനം ഉണ്ടായിരുന്നു അതിൽ. ചർച്ചയുടെ സ്വഭാവം എങ്ങനെയായിരിക്കും എന്നത് പരിപാടിക്ക് നാലു ദിവസം മുൻപ് എസ്സൻസ് എന്നെ അറിയിച്ചിരുന്നു. അത് അദ്ദേഹത്തെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം ഇമെയിൽ ശ്രദ്ധിച്ചില്ല എന്നുമാണ് ഞാൻ മനസ്സിലാക്കിയത്. ഒരുപക്ഷേ മറ്റു തിരക്കുകൾ മൂലമാവാം അദ്ദേഹത്തിന് ഇമെയിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നത്. അത് ദൗർഭാഗ്യകരമാണ്. എന്നിരുന്നാലും ചർച്ചയുടെ രീതി എന്തായാലും നമുക്ക് പറയാനുള്ളത് നന്നായി പറയുക എന്നതാണല്ലോ നാം ചെയ്യേണ്ടത്.

Also Read  തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി

ടിവി ചാനലുകളിൽ ഞാൻ അതിവേഗം കള്ളം പറയുകയാണെന്നുള്ള തരം ആരോപണം ഒക്കെയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എത്ര ആവർത്തിച്ചു ചോദിച്ചാലും എന്തൊക്കെയാണ് ആ കള്ളങ്ങൾ എന്നുമാത്രം അദ്ദേഹം പറയില്ല. അവസാനം പറഞ്ഞൊപ്പിച്ച നാലുകൂട്ടം കാര്യങ്ങൾ കള്ളമല്ല, പരമാർത്ഥമാണെന്ന് ആധികാരികമായി ഞാൻ സ്ഥാപിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഒരു ആരോപണവും കേട്ടില്ല.

പക്ഷപാതമുള്ള സദസ്സ് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആക്ഷേപം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതിലെ മുസ്ലിം ഫിൽറ്റർ നീക്കം ചെയ്യേണ്ടതാണെന്നും നിലപാടുള്ള സംഘടനയാണ് എസ്സൻസ്. അവർ നടത്തിയ ചർച്ചയിലെ സദസ്സിന് പക്ഷപാതം ഉണ്ടായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ നിലപാടുകളോടാണ് ഉണ്ടാകേണ്ടിയിരുന്നത്. ശരിയായ വാദം അദ്ദേഹത്തിന് ഉന്നയിക്കാൻ സാധിച്ചില്ലെന്ന ചില വിമർശന കമന്റുകളും ചർച്ച നേരിട്ടുകണ്ട ചിലർ അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ എഴുതുകയുണ്ടായി. (ഒഴിവാക്കപ്പെടേണ്ട മുസ്ലിം ഫിൽറ്റർ ഉണ്ടെന്ന ആശയം മുന്നോട്ടു വെക്കുന്ന സംഘടനയുടെ ചർച്ച കണ്ട ഒരു അഹിന്ദു സഹോദരനാണ് ആ കമന്റ് ഇട്ടത് എന്നതിൽ സന്തോഷം.) എന്തായാലും ആ പോസ്റ്റ് ഇന്ന് ഷെയർ ചെയ്യാം എന്നു കരുതിയതാണ്. രാവിലെ നോക്കുമ്പോൾ അത് കാണാനില്ല.
ഇനി വിഡിയോ വരട്ടെ.

ഇന്നലെ കൊല്ലത്ത് നടന്ന എസ്സൻസ് ഗ്ലോബൽ ചർച്ച കണ്ട പലരും അഭിപ്രായങ്ങളും ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെക്കുന്നതു കണ്ടു….

Sreejith Panickar यांनी वर पोस्ट केले रविवार, २६ जानेवारी, २०२०