ശ്രീധന്യ പൊരുതി നേടിയ വിജയമെന്ന് ആശംസകളുമായി നടൻ വിനോദ് കോവൂർ

വയനാട് സ്വദേശിയായ ശ്രീധന്യ അസിസ്റ്റന്റ് കലക്ടറായി ചുമതല ഏറ്റ സംഭവം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോളിതാ ശ്രീധന്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ വിനോദ് കോവൂർ എത്തിയിരിക്കുകയാണ്. ശ്രീധന്യ ഐ എ എസ് പരീക്ഷ ജയിച്ചപ്പോൾ വയനാട്ടിലെ വീട്ടിൽ പോയി നേരിട്ടു കണ്ടിരുന്നുവെന്നും അന്ന് പറഞ്ഞത് ഇനി കലക്ടറായി കാണാമെന്നായിരുന്നുവെന്നുമാണ് നടൻ വിനോദ് കോവൂർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഒരു പാട് സന്തോഷം തോന്നിയ നിമിഷം, IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടിൽ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങൾ പങ്കിട്ട് യാത്ര തിരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോൾ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓർത്തു പോവുന്നു.
ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാർജെടുക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ ആഹ്ളാദം തോന്നി.
പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടിൽ നിന്ന് ആത്മാർത്ഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും അസി: കലക്ടറിൽ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ് ആ ദിവസവും വരും കാത്തിരിക്കുന്നു പ്രാർത്ഥനയോടെ…

  അവാർഡുകൾ മോഹിച്ച് പലരും അഭിനവ സിപിഎം അനുകൂലികളാകുന്ന കാലത്ത് ; ബേസിൽ ജോസഫ് കോൺഗ്രസ്സ് വേദിയിൽ, പ്രശംസിച്ച് കെ സുധാകരൻ

Latest news
POPPULAR NEWS