ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തകതരെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തകതരെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാടക്കമുള്ള 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ മാസം 15 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഭരണ സമിതി വ്യക്തമാക്കി.

ജീവനക്കാരുടെ എണ്ണം കുറച്ച് നിത്യ പൂജകൾ ചെയ്യാനാണ് തീരുമാനം. നിത്യ പൂജകൾക്കായി തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് താൽക്കാലിക ചുമതല ഏറ്റെടുത്തു.