Wednesday, December 6, 2023
-Advertisements-
KERALA NEWSശ്രീ പിണറായി വിജയനും ശ്രീ രമേശ്‌ ചെന്നിത്തലയും രണ്ടു വശത്തുനിന്ന് മതതീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശോഭാ...

ശ്രീ പിണറായി വിജയനും ശ്രീ രമേശ്‌ ചെന്നിത്തലയും രണ്ടു വശത്തുനിന്ന് മതതീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രൻ

chanakya news
-Advertisements-

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇരു വശത്തു നിന്നുകൊണ്ട് മതതീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ മതതീവ്രവാദികൾ നുഴഞ്ഞു കയറുന്ന കാര്യം ഗൗരവമുള്ളതാണെന്നും അതിനെ നിസാരമായി തള്ളിക്കളയരുതെന്നും പറഞ്ഞു. ഇത് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് നീരസം ഉണ്ടായെന്നും എസ് ഡി പി ഐയേ പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളുന്നത് എന്തിനാണെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനു എതിരെയെന്ന് പറഞ്ഞു കൊണ്ട് പ്രക്ഷോഭത്തിന്റെ മറവിൽ കേരളത്തിലെ സമുദായ സൗഹാർദ്ദവും ക്രമസമാധാനവും തകർക്കാൻ ശ്രമിക്കുന്നവരെ സർക്കാർ നിലയ്ക്കു നിർത്തുമെന്ന് ആർജവത്തോടെ പറയാൻ പിണറായി വിജയൻ തയ്യാറായില്ലെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

-Advertisements-

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

കേരളത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തൽ നിസ്സാരമല്ല; അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയിൽ മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് ഉണ്ടായ നീരസവും. എസ്ഡിപിഐയെ പറഞ്ഞപ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പല മുനകളുണ്ട് താനും. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങൾ പോലും തത്ക്കാലമൊന്ന് തള്ളിപ്പറയുമ്പോൾ നിങ്ങൾക്കെന്താ വിഷമം എന്നാണ് ആ ചോദ്യത്തിന്റെ അർത്ഥം.

എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്.
സമരങ്ങൾ അക്രമാസക്തമായാൽ പൊലീസിന് നടപടിയെടുക്കേണ്ടി വരും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി എ എ വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ പൊലീസ് കേസിൽ കുടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ പരിഭവമാണ് ഈ രംഗം സൃഷ്ടിച്ചത്. സി എ എ വിരുദ്ധ സമരങ്ങളുടെ പേരിൽ കേരളത്തിലെ സമുദായ സൗഹാർദവും ക്രമസമാധാനവും തകർക്കുന്നവരെ നിലയ്ക്കു നിർത്തും എന്ന് ആർജ്ജവത്തോടെ പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഒരേസമയം, സമരങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞുകയറ്റത്തേക്കുറിച്ച് കപട ഉത്കണ്ഠ പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അവരെ തൊട്ടു തലോടിപ്പോവുക മാത്രം ചെയ്യുകയുമാണ് മുഖ്യമന്ത്രി.

ശ്രീ പിണറായി വിജയനും ശ്രീ രമേശ് ചെന്നിത്തലയും രണ്ടു വശത്തും നിന്ന് മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. നുഴഞ്ഞുകയറ്റക്കാരെ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്യണം.

കേരളത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്ന…

Sobha Surendran यांनी वर पोस्ट केले सोमवार, ३ फेब्रुवारी, २०२०

-Advertisements-