ശ്രുതി അത്തരക്കാരിയല്ല, ലിവിങ് ടുഗദർ പാർട്ണരും സുഹൃത്തും ചേർന്ന് കുടുക്കിയതാകാമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം : മാനന്തവാടിയിൽ മാരക ലഹരിമരുന്നുമായി അറസ്റ്റിലായ സംഘത്തിലെ പെൺകുട്ടി ശ്രുതിയെ കുടുക്കിയതാണെന്ന് സുഹൃത്തുക്കൾ. ലിവിങ് ടുഗദർ പാർട്ണർ ആയ യദുകൃഷ്ണനും സുഹൃത്തായ നൗഷാദും ചേർന്ന് ശ്രുതിയെ കേസിൽ കുടുക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.

വളരെ കാലമായി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന ശ്രുതി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിശ്വസിക്കാനാവില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഈ അടുത്ത കാലത്താണ് ശ്രുതി എറണാകുളം ഇൻഫോപാർക്കിലേക്ക് സ്ഥലം മാറിയത് സഹപ്രവർത്തകർക്കെല്ലാം ശ്രുതിയെ പറ്റി നല്ല അഭിപ്രായമാണ് പറയുന്നത്.

  ഉത്ര കൊലപാതകം ; സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു

ലിവിങ് ടുഗതർ പാർട്ണർ യദുകൃഷ്ണനും സുഹൃത്തും ഇടനിലക്കാരനുമായ നൗഷാദും ചേർന്ന് ശ്രുതിയെ കുടുക്കിയതാണെന്നാണ് സുഹൃത്തുക്കളും ശ്രുതിയെ നാട്ടുകാരും വിശ്വസിക്കുന്നത്. യദുകൃഷ്ണയോടൊപ്പം യാത്ര പോകുന്നതായി ശ്രുതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലഹരിമരുന്നുമായി ശ്രുതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി കൂടെയുണ്ടെങ്കിൽ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ശ്രുതിയെ ലഹരിമരുന്ന് കടത്തുന്ന സമയം ഒപ്പം കൂട്ടിയതാകാമെന്ന് സുഹൃത്തുക്കൾ പറയുന്നു.

Latest news
POPPULAR NEWS