Advertisements

ശ്രൃംഘലക്കാർ ഓരോരുത്തരും രണ്ടുപേരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഇന്ത്യയിലുള്ളൂ ; മനുഷ്യ ശ്രൃംഘലയെ പരിഹസിച്ച് കെ സുരേന്ദ്രൻ

പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശ്രൃംഘലയെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്ത്. ശ്രൃംഘലക്കാർ ഒന്ന് മനസ് വെച്ചാൽ രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും പ്രശ്നം തീരുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. ഒന്നരക്കോടി പാകിസ്ഥാനി ബംഗ്ളാദേശികളെ സ്വന്തം വീട്ടിൽ രണ്ട് പേരെ വച്ച് താമസിച്ചാൽ ആർക്കും ഒരു പ്രശ്നവും ഇല്ലാതെ പൗരത്വ ബേദഗതി ബിൽ അവസാനിപ്പിക്കാമെന്നും സുരേന്ദ്രൻ പറയുന്നു.

Advertisements

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എങ്ങനെ പോയാലും ഒരൊന്നൊന്നരക്കോടി പാക്കിസ്ഥാനി ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരേ ഇന്ത്യയിൽ കാണുകയുള്ളൂ. എഴുപത് ലക്ഷം ആളുകൾ വന്നെന്നാണല്ലോ അവകാശപ്പെടുന്നത്. ശ്രൃംഘലക്കാർ ഓരോരുത്തരും രണ്ടുപേരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഇന്ത്യയിലുള്ളൂ. മോദിക്കും ബുദ്ധിമുട്ടില്ല പിണറായിക്ക് ആജീവനാന്തം കേരളം ഭരിക്കുകയും ചെയ്യാം. പ്രമേയവും വേണ്ട ഗവർണ്ണറെ തിരിച്ചയയ്കുകയും വേണ്ട.

Advertisements

- Advertisement -
Latest news
POPPULAR NEWS