ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 നിർദ്ധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ

തിരുവനന്തപുരം : ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 നിർദ്ധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. മക്കളുടെ പേരിലുള്ള അഹദിഷിക ഫൗണ്ടേഷൻ അമ്മുകെയർ എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേർന്നാണ് ധനസഹായം നൽകിയത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ ;

പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റു സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റുവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി. വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച AHADISHIKA FOUNDATION എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമ്മിക്കാമെന്നു പറഞ്ഞു.

  കൊറോണ വൈറസ് ; വ്യാജ പോസ്റ്റിൽ മാപ്പ് അപേക്ഷയുമായി സാധിക വേണുഗോപാൽ

പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ ശ്രി മോഹൻജി യെ ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, AMMUCARE എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്നു . AHADISHIKA FOUNDATION നും AMMUCARE ഉം ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്‌ലെമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ ശ്രി വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രിമതി സൂര്യ സുജന് പ്രത്യേക നന്ദി.

Latest news
POPPULAR NEWS