ഷംന കാസിമിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോ ചെയ്ത താരങ്ങളെ പോലീസ് ചോദ്യം ചെയ്യും, മേക്കപ്പ് മാൻ ഹാരിസ് അറസ്റ്റിൽ

ചലച്ചിത്ര താരം ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ. മേക്കപ്പ് മാൻ ഹാരിസ് ആണ് പിടിയിലായത്. വിവാഹാലോചനയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതും മറ്റ് പ്രതികൾക്ക് ഷംന കാസിമിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതും ഹാരിസ് ആയിരുന്നു.

പ്രതികൾക്കെതിരെ നിലവിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറയുന്നു. പെൺകുട്ടികളെ തട്ടികൊണ്ട് പോയതടക്കമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പ്രതികൾക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാനാണെന്നും പോലീസ് വ്യക്തമാക്കി.

Also Read  ഞാൻ സങ്കിയുമല്ല ബിജെപിക്കാരനുമല്ല ഇഷ്ടം കമ്മ്യുണിസം ; വർഗീയവാദി എന്ന് വിളിച്ചവർക്ക് ഗോകുൽ സുരേഷിന്റെ മറുപടി

കേസിൽ കൂടുതൽ പ്രതികലുണ്ടെന്നും വൈകാതെ അറസ്റ്റിലാകുമെന്നും പോലീസ്. എന്നാൽ മേക്കപ്പ് മാൻ അറസ്റ്റിലായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഷംന കാസിമിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോ ചെയ്ത താരങ്ങളെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.