ഷംന കാസിമിന്റെ നമ്പർ ചോർന്നതെങ്ങിനെ? സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിക്കുന്നു

കൊച്ചി: നടി ഷംന കാസിമിന്റെ പക്കൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ സംഭവത്തിനു പിന്നിൽ സിനിമാ മേഖലയിൽ ഉള്ളവരും പ്രവർത്തിച്ചിട്ടുണ്ടോ എന്നുള്ള സംശയവും ഉയർന്നു വരുന്നുണ്ട്. ഷംനയുടെ ഫോൺ നമ്പർ എങ്ങനെ പ്രതികൾക്ക് ലഭിച്ചു എന്നതിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്. ഷംനയുടെ മാതാവ് രൗബലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ മൂന്നുപേർകൂടി ഇനിയും പിടിയിലാകാനുമുണ്ട്.

തൃശൂർ സ്വദേശികളായ അഷറഫ്, റഫീഖ്, രമേശ്‌, ശരത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്ക് സ്വർണ്ണക്കടത്ത് അടക്കമുള്ള മാഫിയയുമായി ബന്ധമുണ്ടെന്നും പറയുന്നു. ഇതിനയായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ഐജി വിജയ് സാഖറെ അറിയിച്ചു. ഷംന തട്ടിപ്പിനിരയായ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് കൂടുതൽ പെൺകുട്ടികൾ പ്രതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. താര സംഘടനയായ അമ്മ ഷംന കാസിമിന് പിൻതുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ എന്തുസഹായവും ചെയ്തു നൽകാമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

  ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് കെകെ രമ നിയമസഭയിൽ എത്തിയത് പ്രഹസനമെന്ന് സ്പീക്കർ എംബി രാജേഷ്

പ്രതികൾ സിനിമ മേഖലയിൽ ഉള്ളവരെ ലൈം-ഗികമായി ചൂഷണം ചെയ്തിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായവരെ കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്. പ്രതികൾ മറ്റൊരു മോഡലിനെയും നടിയെയും ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ പോലീസിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുമുണ്ട്.

Latest news
POPPULAR NEWS