ഷംന കാസിമിൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഘം ധർമ്മജനെ സമീപിച്ചിരുന്നു മിയ യെ പരിചയപെടുത്താനും ആവശ്യപെട്ടു

കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഷംന കാസിമിന്റെയും നടൻ ധർമ്മജന്റെയും മൊബൈൽ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയത് ഷാജി പട്ടിക്കരയാണെന്ന് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ധർമ്മജന്റെ മൊഴിയെടുക്കുന്നതിതിനിടയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ധർമ്മജൻ നേരിട്ട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് സ്വർണക്കടത്തിന് സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ധർമ്മജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഹെയർസ്റ്റൈലിസ്റ്റുമായ തൃശ്ശൂർ സ്വദേശി ഹാരിസിനെ പോലീസ് സംഘം രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഷംന കാസിമിന്റെ കേസുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്.

  കൊറോണയെ ലോകത്തേക്ക് അയച്ചത് ശ്രീകൃഷ്ണ ഭഗവാനാണെന്ന് കോൺഗ്രസ്സ് നേതാവ്

കേസിലെ പ്രതികളിൽ ഒരാൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇയാളുടെ അറസ്റ്റ് വൈകും. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിലായിട്ടുണ്ട്. ഇവരിൽ ഒരാൾക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ പേരിൽ മറ്റു കേസുകളുമുണ്ട്. ഷംനയുടെ കേസിന് സമാനമായ രീതിയിലുള്ള മറ്റ് നാല് കേസുകളും ഇവർക്കുണ്ടെന്ന് ഐജി പറഞ്ഞു. ഹൈദരാബാദിൽ ഷൂട്ടിങ്ങിലുള്ള ഷംന ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തും. ക്വറന്റീനിൽ പ്രവേശിക്കേണ്ട സാഹചര്യമുള്ളതിനാൽ ഷംന കാസിമിന്റെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തും

Latest news
POPPULAR NEWS