ഷംന കാസീം വിഷയം ; തനിക് സിനിമയിൽ ഗോഡ് ഫാദർ ഇല്ല ഒരു കള്ള കടത്തുകാരുമായും ബന്ധവുമില്ലെന്നും ടിനി ടോം

സിനിമ താരം ഷംന കാസിമിനെ വിവാഹ ആലോചന എന്ന വ്യാജേനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് എതിരെ ടിനി ടോം. ഷംന കാസിം അടക്കം നിരവധി സ്ത്രീകൾ ഭീഷണി സംഘത്തിന് എതിരെ പരാതി നൽകുകയും തുടർന്ന് ഇ സംഘത്തിന് സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു അതിന് പിന്നാലെയാണ് തനിക്ക് നേരേ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരെ സിനിമ മിമിക്രി താരം ടിനി ടോം രംഗത്ത് എത്തിയത്.

തനിക്കും പങ്കുണ്ടെന്ന രീതിയിൽ വ്യാപകമായി പ്രചരണം നടക്കുന്നുണ്ടെന്നും അതിന്റെ പേരിൽ സൈബർ അറ്റാക്ക് വരെ നേരിടുന്നുമെന്നുമാണ് ടിനി ടോം പറയുന്നത്. ആ വിഷയവുമായി ബന്ധപെട്ടു പോലീസ് തന്നെ വിളിച്ചിട്ടില്ലന്നും മൊഴി രേഖപെടുത്തിയിട്ടില്ല പിന്നെ എന്തിനാണ് വ്യാജ പ്രചാരങ്ങൾ നടത്തുന്നതെന്ന് എന്നാണ് താരം ചോദിക്കുന്നത്. ചിലർ ഓരോ കാര്യങ്ങൾ ഊഹിച്ചു എഴുതുന്നുവെന്നും ടിനി പ്രതികരിച്ചു.

തനിക്ക് എതിരെയുള്ള വ്യാജ വാർത്തകൾ കേട്ടു കുടുംബം വിഷമത്തിലാണ്, അമ്മ അടക്കം ഉള്ളവവർ വീട്ടിൽ ഇപ്പോൾ വിഷമത്തിലാണെന്നും സംശയം ഉള്ളവർക്ക് പോലീസിനെ വിളിച്ചു ചോദിക്കാനും താരം പറയുന്നു. പ്രതിയായവരോടോ ഷംനയോടോ ചോദിക്കാനും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് ആരോപിച്ചാൽ അത് ദൈവം കാണുന്നുണ്ട് താൻ ഏറെ കഷ്ടപ്പെട്ട നിലയിലാണ് ഇ രംഗത്ത് വന്നത്, സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല താനെന്നും ടിനി ടോം പറയുന്നു. തനിക് സിനിമയിൽ ഗോഡ് ഫാദർ ഇല്ല ഒരു കള്ള കടത്തുകാരനുമായും ബന്ധമില്ലെന്നും ടിനി ടോം കൂട്ടിച്ചേർത്തു.