ഷംന കേസ്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതികളെ മുറിയിൽ പൂട്ടിയിട്ട രണ്ടുപേർ പിടിയി

സിനിമാതാരം ഷംന കാസിമിനെ ഭീ-ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജാഫർ സാദിഖ് (27), നജീബ് രാജ് (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഷംന കാസിമിനെ ഭീ-ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ റഫീഖ് ഷെരീഫ് എന്നിവർക്ക് വാഹനം, വീട് എന്നിവ റെഡിയാക്കി കൊടുത്തത് ഇവരാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഷെരീഫിന് സ്വർണ്ണ മേഖലയിൽ ബിസിനസ് ഉണ്ടെന്നുള്ള കാര്യം ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫർ സാദിഖ് ആണെന്ന് പോലീസ് പറഞ്ഞു.

ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി ഉയർന്നു. സിനിമയിലേക്ക് യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്യുകയും പാലക്കാട് മുറിയിൽ പൂട്ടിയിടുകയും പണവും സ്വർണവും കവരുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് ഇവർ. രാജാ കണ്ണൻ എന്ന പേരിൽ ജാഫറും സാദിഖ് ഋഷി എന്ന പേരിലുമാണ് യുവതികളെ ഇവർ പരിചയപ്പെടുന്നത്.

Also Read  ആറു വിവാഹം കഴിച്ചിട്ടും മതിയായില്ല ; പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ