ദംഗൽ എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. താരം ഇപ്പോൾ നടത്തിയ പ്രസ്താവന ബോളിവുഡ് സിനിമാ മേഖലയിൽ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.
ബോളിവുഡിലെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരുഖ് ഖാനെ മുംബൈ നഗര മധ്യത്തിൽ വസ്ത്രങ്ങൾ ഉരിഞ്ഞ് നിൽക്കുന്നത് കാണണം എന്നാണ് ഫാത്തിമ സന ഷെയ്ക്കിന്റെ ആഗ്രഹം. വിവസ്ത്രനായ ഷാരൂഖിനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നതായും താരം പറയുന്നു. ആഗ്രഹം വെളുപ്പെടുത്തിയതിന് പിന്നാലെ നിരവധിയാളുകൾ ഫാത്തിമ സന ഷെയ്ക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.