ഒരുപാട് സിനിമകൾ ചെയ്ത് ചോക്ലേറ്റ് കുമാരനിൽ നിന്നും പക്വതയുള്ള താരമെന്ന ലേബൽ സ്വന്തമാക്കിയ നടനാണ് ഷാഹിദ് കപൂർ. ഒരുപാട് ആരാധകരുള്ള താരത്തിന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാഹിദിനെ പോലെ തന്നെ എല്ലാവർക്കും പരിചിതയായാണ് ഭാര്യ മീറ രാജ്പുത്ത്. ഷാഹിദിന് ഒപ്പം മിക്ക ചടങ്ങുകളിലും വേദികളിലും ഭാര്യ മീറയും ഒപ്പമുണ്ടാകും.
ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരിന്നു. ബോളിവുഡ് താരങ്ങളെ ഇന്റർവ്യൂ ചെയ്യുന്ന നേഹ ധൂപിയുടെ ചാറ്റ് ഷോയിൽ ഷാഹിദിന് ഒപ്പം മീറയും പങ്കെടുത്തിരുന്നു. താരങ്ങളോട് തുറന്ന് സംസാരിക്കുന്ന രീതിയിലാണ് നേഹ ധൂപിയുടെ ചാറ്റ് ഷോ. എന്തും വെട്ടി തുറന്ന് ചോദിക്കുന്ന ഷോയായതിനാൽ അംഗീകരിക്കാൻ കഴിയുന്നവർ മാത്രമേ ഷോയിൽ പങ്കെടുക്കാറുള്ളൂ.
സ്കയറി സ്പേസ് എന്ന സെഗ്മെന്റിലെ ചോദ്യമാണ് ഷാഹിദ് കപൂറിന് തല വേദനയായി മാറിയത്. ഇരുവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ ഷാഹിദ് മിണ്ടാതെ ഇരുന്നപ്പോൾ മീറ അതിന് മറുപടി കൊടുക്കുകയായിരുന്നു. കിടപ്പറയിൽ ഷാഹിദിന് ഒട്ടും നിയന്ത്രണമില്ലന്നാണ് മീറ നൽകിയ മറുപടി. മീറയുടെ മറുപടി കേട്ട് മുഖം ചുവന്ന ഷാഹിദ് പിന്നീട് വിഷയം മാറ്റുകയായിരുന്നു.