ഷുഗർ പ്രഷർ കൊളസ്‌ട്രോൾ എല്ലാം ഇച്ചിരി കൂടുതലാ. മധുരം പുതിയ ട്രെയ്‌ലർ പുറത്തിറക്കി

മധുരത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു. ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ആശുപത്രി പശ്ചാത്തലത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് എന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‌ലർ. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം.
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ജോജുവിന്റെ പ്രൊഡക്ഷന്‍ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റ് ആയതുകൊണ്ട് ഈ സിനിമയും വലിയ വിജയം കീഴടക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രം സോണി ലൈവിലൂടെയാണ് റിലീസ് ചെയ്യുന്നത്.സിനിമാരംഗത്തെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായും സഹതാരങ്ങളായും എത്തുന്നത്.

  അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് പറഞ്ഞവരുടെ പേരുവിവരങ്ങൾ അന്ന് വെളിപ്പെടുത്താതിരുന്നത് ആ കാരണം കൊണ്ടല്ലേ?

ജിതിന്‍ സ്റ്റാനിസ്‌ലാസാണ്‌ ഛായാഗ്രഹകന്‍.. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവരുടെതാണ് തിരക്കഥ.. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Latest news
POPPULAR NEWS