ഷുഹൈലയെ യുവാക്കൾ നിരന്തരം ശല്ല്യം ചെയ്തിരുന്നു ; പത്താം ക്ലാസ് വിദ്യർത്ഥിനിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു

കാസർഗോഡ് : ബോവിക്കാനം സ്വദേശിനിയും പത്താം ക്ലാസ് വിദ്യർത്ഥിനിയുമായ ഷുഹൈലയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. പത്താം ക്ലാസ്സ് പരീക്ഷയുടെ തലേദിവസമാണ് ഷുഹൈലയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

ഷുഹൈലയെ നിരന്തരം ഫോണിലൂടെ യുവാക്കൾ ശല്ല്യം ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. കൂടാതെ യുവാക്കളുടെ വിവരങ്ങളും ഷുഹൈലയുടെ കുടുംബം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറയില്ലെന്നും കുടുംബം പറയുന്നു.

ഷുഹൈല മരിച്ച് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങും എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടത്താനുമാണ് തീരുമാനം. ഷുഹൈലയെ യുവാക്കൾ ശല്ല്യം ചെയ്യുന്നതിന്റെ ശബ്ദ സന്ദേശങ്ങൾ പൊലീസിന് കൈമാറിയതായും ഷുഹൈലയുടെ ബന്ധുക്കൾ വ്യക്തമാക്കി.