ഷൂട്ടിങ്ങിനിടെ തുടർച്ചയായി മഴ പെയ്തപ്പോൾ സലിം കുമാറിനെ മാറ്റാൻ ആവശ്യപ്പെട്ടു രാശിയില്ലാത്ത നടനാണ് എന്ന് പറഞ്ഞാണ് മാറ്റാൻ ശ്രമിച്ചത് ; വെളുപ്പെടുത്തലുമായി റാഫി

മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് സലിം കുമാർ. നിരവധി സിനിമകളിലാണ് താരം തന്റേതായ അഭിനയ മികവ് കൊണ്ട് സ്ഥാനം ഉറപ്പിച്ചെടുത്തത്. എന്നാൽ കോമഡി വേഷങ്ങൾ മാത്രമല്ല സീരിയസ് വേഷങ്ങൾ ചെയ്യാനും തനിക് കഴിയുമെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങൾ. നടൻ, സംവിധായകൻ, കഥാകൃത്ത് എന്നീ നിലയിൽ ശോഭിച്ച താരത്തിന് മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയ സലിം കുമാറിനെ പ്രേക്ഷകർ ശ്രദ്ധിച്ച പടമാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മുഴുനീള കോമഡി വേഷം ചെയ്ത സലിം കുമാറിനെ പടത്തിൽ ഒഴുവാക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ടെന്ന് പറയുകയാണ് റാഫി. സലിം കുമാർ സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ അഭിനയിക്കാൻ വരുമ്പോൾ എല്ലാം മഴ പെയ്തെന്നും.

പല തവണ ഷൂട്ടിംഗ് നിർത്തി വീണ്ടും പുരോഗമിക്കുമ്പോൾ വീണ്ടും മഴ പെയ്യാൻ തുടങ്ങും, അന്ധവിശ്വാസത്തിന്റെ കൂടാരമായ മലയാള സിനിമയിലെ ചില ആളുകൾ ഇതിന്റെ പേരിൽ സലിം കുമാറിനെ പല തവണ ഒഴുവാക്കാൻ ആവിശ്യപെട്ടിട്ടുണ്ടെന്നും റാഫി തുറന്നു പറയുന്നു. എന്നാൽ സലിം കുമാറിനെ ഒഴുവാക്കില്ല എന്ന തീരുമാനത്തിൽ താൻ ഉറച്ചു നിന്നു. സിനിമയിൽ നിന്നും സലിം കുമാറിനെ ഒഴുവാക്കിയിരുന്നേൽ വലിയ നഷ്ടം സംഭവിച്ചെനെയെന്നും റാഫി പറയുന്നു.

  ഗ്ലാമറസ് വേഷത്തിൽ വീണ്ടും സാധിക വേണുഗോപാൽ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെങ്കാശിപട്ടണം സിനിമ ഷൂട്ടിംഗ് സമയത്താണ് സലിം കുമാറിനെ നേരിട്ട് കാണുന്നതെന്നും ടെലിവിഷനിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയായിരുന്നു ആ സമയത്ത് സലിം കുമാർ. സ്റ്റേജ് ഷോ തിരക്കുകൾ കാരണം അന്ന് സലിം കുമാറിന് അധികം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നില്ലന്നും റാഫി പറയുന്നു. സലിം കുമാറിനെ സിനിമയിൽ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞവർക്ക് പോലും ഞെട്ടലായിരുന്നു സിനിമയുടെ വിജയവും അതിലെ സലിമിന്റെ അഭിനയമെന്നും റാഫി കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS