ഷൂട്ടിന് ശേഷം മോഹൻലാൽ ഡിന്നർ കഴിക്കാൻ വിളിച്ചു ; ജീവിതത്തിലെ അപൂർവ്വ നിമിഷമായിരുന്നു അതെന്ന് ലിഷോയി

കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന നടിയാണ് ലിയോണ ലേഷോയി. സിനിമ താരം ലേഷോയിയുടെ മകൾ കൂടിയായ താരം മോഡൽ രംഗത്ത് നിന്നുമാണ് അഭിനയ ജീവിതത്തിലേക്ക് എത്തിയത്. മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രമാണ് ലിയോണയുടെ ആദ്യ സിനിമ. പിന്നീട് മായനദി, ഇഷ്ഖ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷം അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ട്വൽത്ത് മാനിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുകയാണ്.

മോഹൻലാൽ ചിത്രമായ റാമിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടയിൽ ലോക്ക് ഡൌൺ കാരണം ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. റാമിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലിയോണ ഇപ്പോൾ. തന്റെ വേഷത്തിന്റെ പ്രാധാന്യം നോക്കിയില്ലനും പകരം മോഹൻലാൽ ഉണ്ടെന്ന് അറിഞ്ഞു സിനിമ കമ്മിറ്റ് ചെയ്‌തെന്നും താരം പറയുന്നു.

Also Read  പ്രവാസികളെന്നാൽ വ്യത്യസ്ത സാമ്പത്തിക വിഭാഗത്തിൽ പെട്ടവരുണ്ടെന്നും അവരെ പൊതുവായി കാണരുതെന്നും അവർക്ക് സർക്കാർ ക്വറന്റിൻ സൗകര്യം ഒരുക്കാൻ തയ്യാറാകണമെന്നും ജോയ് മാത്യു

ഷൂട്ടിങ് സൈറ്റുകളിൽ മോഹൻലാലിന് ഒപ്പമുള്ള അഭിനയം ഏറെ ആസ്വദിച്ചെന്നും ആദ്യം അഭിനയിക്കാൻ ചെന്നപ്പോൾ മോഹൻലാൽ സാറിനെ കണ്ടപ്പോൾ പേടിച്ച് ടെൻഷനായെന്നും ഇ കാര്യം പറഞ്ഞു പിന്നീട് സംവിധായകൻ ജിത്തു ജോസഫ് തന്നെ പലപ്പോഴും കളിയാക്കിയെന്നും താരം പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ ഒരു ദിവസം മോഹൻലാൽ ഡിന്നർ കഴിക്കാൻ വിളിച്ചത് ഒരിക്കലും മറക്കില്ലന്നും താരം പറയുന്നു.