ഷൂട്ടിന് ശേഷമുള്ള നിശാ പാർട്ടിയിൽ പങ്കെടുത്തില്ലെങ്കിൽ അവസരം നിഷേധിക്കും ; ദുരനുഭവം പങ്കുവെച്ച് സമീറ

മലയാള സിനിമയിൽ അടക്കം നായിക വേഷത്തിൽ എത്തിയ തെന്നിന്ത്യൻ സുന്ദരിയാണ് സമീറ റെഡ്ഢി. നിരവധി സിനിമകളിൽ അഭിനയിച്ച താരം മോഹൻലാൽ ചിത്രമായ ഒരു നാൾ വരും എന്നതിൽ കൂടിയാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കാത്ത താരം ബോഡി ഷെയിമിംഗ് നടത്തുന്നവർക്ക് മറുപടിയായി മേക്ക്അപ്പ് ഇല്ലാതെ ലൈവിൽ എത്തി കൈയടി നേടിയിരുന്നു.

തന്റെ സിനിമ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറയുകയാണ് സമീറ ഇപ്പോൾ. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ ഇടയിൽ ചുംബന രംഗം കൂട്ടിച്ചേർത്തെന്നും അത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ നേരത്തെ പുറത്തിറങ്ങിയ സിനിമയിൽ ചുംബനം നടത്തിയിട്ടില്ലേ പിന്നെ എന്താണ് ഇതിൽ ചെയ്താൽ എന്നാണ് അവർ തന്നോട് ചോദിച്ചതെന്നും താരം പറയുന്നു.

എന്നാൽ അതിൽ ചെയ്‌തെന്ന് കരുതി എപ്പോഴും ഇ രംഗം അഭിനയിക്കണോ എന്ന് ചോദിച്ചപ്പോൾ തന്നെ സിനിമയിൽ നിന്ന് തന്നെ മാറ്റിക്കളയുമെന്ന് അവർ മറുപടി നൽകിയതെന്നും ഷൂട്ടിംങിന് ശേഷമുള്ള പാർട്ടികളിൽ പങ്കെടുക്കാത്തത് കൊണ്ടും ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സമീറ പറയുന്നു. താൻ ബോറും അടുക്കാൻ പറ്റാത്ത ഒരാളുമാണ് എന്നാണ് കൂടെ അഭിനയിച്ച നടൻ പറഞ്ഞതെന്നും അതിനാൽ സിനിമയിലേക്ക് വിളിക്കരുതെന്ന് അയാൾ ബാക്കിയുള്ളവരോട് പറഞ്ഞെന്നും സമീറ വെളിപ്പെടുത്തുന്നു