ഷെയ്ൻ വോൺ മരിക്കുന്നതിന് മുൻപ് നാല് യുവതികൾ ഷെയ്ൻ വോണിനെ കാണാനെത്തി ; ഉഴിച്ചിലിന് വന്നതെന്ന് യുവതികൾ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഷെയ്ൻ വോണിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ കേട്ടത്. ഇപ്പോഴിതാ ഷെയ്ൻ വോണിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് നാല് യുവതികൾ വന്ന് പോയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഷെയ്ൻ വോൺ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എത്തിയ യുവതികൾ രണ്ട് മണിക്കൂർ നേരം ഷെയ്ൻ വോണിനൊപ്പം ചിലവഴിച്ചതിന് ശേഷമാണ് അപ്പാർട്ട്മെന്റിൽ നിന്നും തിരിച്ച് പോയത്. ഇവർ പോയതിന് പിന്നാലെയാണ് ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ഷെയ്ൻ വോണിന്റെ ആവശ്യപ്രകാരം ഉഴിച്ചിലിന് വേണ്ടിയാണ് യുവതികൾ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

Also Read  വീഡിയോ കാണാം: മൈനസ് 20 ഡിഗ്രിയിൽ 17000 അടിയുയരത്തിൽ ത്രിവർണ്ണ പതാകയുയർത്തി

ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും ചികിത്സയുടെ ഭാഗമായുള്ള ഉഴിച്ചിലിനെത്തിയ യുവതികൾ അവരുടെ ജോലി ചെയ്ത് തിരിച്ച് പോയെന്നുമാണ് പോലീസ് പറയുന്നത്. ഷെയ്ൻ വോണിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് നേരത്തെ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

നാല് യുവതികൾ ഷെയ്ൻ വോണിന്റെ താമസ സ്ഥലത്തെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നാല് യുവതികളിൽ രണ്ട് പേർ മാത്രമാണ് ഷെയ്ൻവോണിന്റെ മുറിയിൽ കയറിയതെന്നും അവരാണ് ഉഴിച്ചിൽ നടത്തിയതെന്നും പോലീസ് പറയുന്നു.