ഷെയർ ചാറ്റിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വലയിലാക്കിയത് 35 ഓളം പെൺകുട്ടികളെ: കോടികൾ വിലമതിക്കുന്ന വീട് കാണിച്ചും വ്യാജ പ്രൊഫൈൽ ഫോട്ടോ കാട്ടിയും പെൺകുട്ടിയെ പീഡിപ്പിച്ച 39 കാരൻ അറസ്റ്റിൽ

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കുകയും ശേഷം തട്ടിക്കൊണ്ടുപോയി പീ-ഡിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണതായി സൂചന. ഇത്തരത്തിൽ പരിചയപ്പെട്ട മല്ലപ്പള്ളി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാതിരി കല്ലടെത്ത് വീട്ടിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ള 35 ഓളം യുവതികളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

ഇയാളുടെ വലയിൽ വീണിട്ടുള്ള ഭൂരിഭാഗം പെൺകുട്ടികളും 18 മുതൽ 20 വയസ്സ് മാത്രം പ്രായമുള്ള വരാണ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷവും കൈവശമുള്ള ഫോണിൽ പെൺകുട്ടികളുടെ സന്ദേശങ്ങൾ എത്തുന്നതായി കണ്ടെടുത്തിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിലായ വിവരം അറിയാതെയാണ് പല പെൺകുട്ടികളും മെസേജ് അയച്ചതെന്നാണ് സൂചന. സുൽത്താൻ എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും അതിലൂടെ കോടികൾ വിലമതിക്കുന്ന വീടിന്റെ ചിത്രങ്ങൾ കാട്ടിയും താൻ കോടീശ്വരനാണെന്നുള്ള പ്രതീതിയുമുണ്ടാക്കി വ്യാജ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുമായിരുന്നു ഇയാൾ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ബിസിനസ് നടത്തുകയാണെന്നും തനിക്ക് 26 വയസ്സ് ആണെന്ന് പറഞ്ഞു കൊണ്ടാണ് മല്ലപ്പള്ളി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയുമായി ഷെയർ ചാറ്റ് വഴി അടുക്കുന്നത്.

Also Read  ഭാര്യയ്ക്ക് ഡോക്ടറേറ്റ്, മകൾക്ക് ഫുൾ എ പ്ലസ്, ഇരട്ടിമധുരം പങ്കുവെച്ച് എം ബി രാജേഷ്

ജൂലൈ ആറിന് ഇയാൾ പെൺകുട്ടിയുടെ നാട്ടിലെത്തുകയും പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയും കുന്നംകുളത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് നാലു ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് പീ-ഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ഇടയ്ക്ക് കിട്ടിയ അവസരം വെച്ച് വീട്ടിലേക്ക് മെസ്സേജ് അയയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.