കൊച്ചി : സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് മോഹിപ്പിച്ച് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ശ്രീമൂലപുരം സ്വദേശി വട്ടേക്കാട്ട് പറമ്പിൽ രാജുവാണ് അറസ്റ്റിലായത്.
അധ്യാപകൻ എന്ന നിലയിൽ പെൺകുട്ടിയുമായി ഉണ്ടായിരുന്ന അടുപ്പം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡന വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു.
പീഡനം പുറത്ത് പറയാതെ ഇരിക്കാൻ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.