സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. ഓഡിയോ എൻജിനീയറും ബിസിനസുകാരനുമായ റിയാസദ്ധീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. കഴിഞ്ഞ വർഷം ഡിസംബർ 29 ന് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നു.

എആർ റഹ്മാന്റെ മൂന്ന് മക്കളിൽ മൂത്ത മകളാണ് ഖദീജ റഹ്‌മാൻ. രജനികാന്ത് നായകനായ എന്തിരൻ എന്ന ചിത്രത്തിൽ എആർ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ പുതിയ മനിത എന്ന ഗാനം ആലപിച്ചത് ഖദീജയാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഖദീജയുടെ വിവാഹം.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഖദീജ വിവാഹിതയായ വിവരം എആർ റഹ്‌മാൻ ആരാധകരെ അറിയിച്ചത്. ഇൻസ്റാഗ്രാമിലൂടെ വിവാഹിതയായ വിവരം ഖദീജയും പങ്കുവെച്ചു.