ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയത് വ്യാജവാർത്തയ്‌ക്കെതിരെ കെ സുരേന്ദ്രനും വി മുരളീധരനും ശക്തമായ ഇടപെടൽ നടത്തിയതോടെ

സംഘപരിവാർ വിരുദ്ധതയും മോദി സർക്കാരിനോട് ഉള്ള വിരോധവും കൂട്ടി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ട് ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ശ്രമിക്കുന്നത് അടുത്തിടെയായി കൂടുതലായി കാണാൻ കഴിയുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഡൽഹിയിൽ നടന്ന കലാ പത്തിന്റെ ഉത്തരവാദികൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയുമാണെന്നു വരുത്തി തീർക്കുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പറയുന്നത്.

വസ്തുനിഷ്ഠപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മൂലം ആളുകൾ തെറ്റിദ്ധരിക്കാനും ഇടയാക്കുന്നുണ്ട്. ഡൽഹി കലാപത്തിൽ സംഘപരിവാർ പ്രവർത്തകർ പള്ളി പൊളിക്കുന്ന തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട്‌ ചെയ്തു റേറ്റിംഗ് കൂട്ടാനുള്ള ശ്രമങ്ങളും ഏഷ്യാനെറ്റ്‌ അടക്കമുള്ള ചില മാധ്യമങ്ങൾ നടത്തി. കേന്ദ്രമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ശക്തമായ ഇടപെടൽ മൂലം ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകൾ 48 മണിക്കൂർ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് എതിരെ ബിജെപിയുടെ ശക്തമായ ഇടപെടൽ ഫലം കണ്ടിരിക്കുകയാണ്.

  ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് കെകെ രമ നിയമസഭയിൽ എത്തിയത് പ്രഹസനമെന്ന് സ്പീക്കർ എംബി രാജേഷ്

Latest news
POPPULAR NEWS