സംഘ്പരിവാറു കാരനാണെന്ന പേരിൽ ഒരു ഇന്ത്യക്കാരനെയും ഗൾഫ് രാഷ്ട്രങ്ങൾ പുറത്താക്കില്ല, എന്നാൽ ഗൾഫിലിരുന്ന് ഇന്ത്യ വിരുദ്ധ പ്രവർത്തനം നടത്തിയാൽ അവനെ തൂക്കിയെടുത്തു കെട്ടുകെട്ടിക്കും: ജിതിൻ കെ ജേക്കബ് എഴുതുന്നു

ഗൾഫിൽ ജോലി ചെയ്യുന്ന സംഘപരിവാർ അനുഭാവികളെ അവിടെ നിന്നും കള്ളക്കേസുകളും മറ്റും ഉണ്ടാക്കി പുറത്താക്കണമെന്നുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തിയവർക്ക് മറുപടിപടിയുമായി ജിതിൻ കെ ജേക്കബ് രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദമായ രീതിയിലുള്ള മറുപടി നൽകിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഗൾഫ് നാടുകളിൽ ഇരുന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനും, സംഘികൾ എന്ന് മുദ്രകുത്തി ഇന്ത്യക്കാരെ അവിടെനിന്ന് കേസുകളിലും മറ്റും കുടുക്കി പുറത്താക്കാനും ശ്രമിക്കുന്ന മതഭ്രാന്തന്മാരെ നിങ്ങൾ സ്വയം കുഴിതോണ്ടുകയാണ്. നിങ്ങളുടെ വിഷമം മനസിലാകും. പക്ഷെ ഒന്ന് ചോദിക്കട്ടെ, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇല്ലേ നിങ്ങളുടെ കൂടെ? ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യയുമായി ഇറങ്ങി, അവാർഡ് വാപസിയും, അസഹിഷ്ണുതയും, ന്യൂനപക്ഷ പീഡനവും എല്ലാം ഇറക്കി നോക്കി. ഒന്നും ഏറ്റില്ല. 2014 ലിലെ തിരഞ്ഞെടുപ്പിൽ നൽകിയ ഭൂരിപക്ഷത്തേക്കാൾ വമ്പൻ ഭൂരിപക്ഷം ഇന്ത്യൻ ജനം നരേന്ദ്രമോദിക്ക് നൽകി. അപ്പോൾ തിരഞ്ഞെടുപ്പ് മിഷിനെ തെറിപറഞ്ഞു നടന്നു. അതിനിടയിൽ കശ്മീരും, അയോധ്യയും എല്ലാം ഒരു തുള്ളി ചോര പോലും പൊടിയാതെ പരിഹരിക്കുകയും, സ്വര്ണക്കടത്തും, ഹവാലയും, കുഴൽപ്പണവും എല്ലാം കൂടുതലായി പിടികൂടാൻ തുടങ്ങിയതും, GST വന്നപ്പോൾ കൃത്യമായി നികുതി അടയ്‌ക്കേണ്ടി വന്നതും ഇക്കൂട്ടർക്ക് നോട്ട് നിരോധനത്തേക്കാൾ വലിയ തിരിച്ചടിയായിരുന്നു.

CAA യുടെ പേരിൽ തെരുവിൽ ഇറങ്ങിയെങ്കിലും ആരും മൈൻഡ് ചെയ്തില്ല. മാധ്യമ സഖാപ്പികളുടെ സഹായത്തോടുകൂടിയുള്ള ഡൽഹി കലാപത്തോടെ തീർത്തും ഇന്ത്യയിൽ ഒറ്റപെട്ടു. അപ്പോൾ പിന്നെ ഗൾഫ് നാടുകളിൽ ഇരുന്ന് പാകിസ്താന്റെ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവർത്തിക്കാം എന്ന് തീരുമാനിച്ചു. ഗൾഫിൽ ജോലിചെയ്യുന്ന ‘സംഘികളെ’ കേസിൽ പെടുത്തി ജോലി കളയിക്കുക, 130 കോടി ജനം തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഇന്ത്യൻ സർക്കാരിനെതിരെ പ്രചാരണം നടത്തുക, ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വനം ചെയ്യുക എന്നീ കലാപരിപാടികൾ ആണ് ഇപ്പോൾ നടക്കുന്നത്. അല്ല, ഈ സംഘികൾ എന്ന് പറഞ്ഞാൽ എങ്ങനെ മനസിലാകും? ഇന്ത്യൻ സർക്കാരിന്റെ നയങ്ങൾ അല്ലെങ്കിൽ ഇന്ത്യയിലെ നിയമങ്ങൾ അംഗീകരിക്കുന്നവർ എല്ലാം സംഘികളാണ് പോലും. അതിൽ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഒക്കെപെടും. സത്യം പറഞ്ഞാൽ ഇവന്മാരെപോലെ മണ്ടന്മാർ ലോകത്ത് വേറെയെവിടയും ഉണ്ടാകില്ല. ഇന്ത്യയിൽ മുസ്ലിങ്ങളെ പീഡിപ്പിക്കുകയാണ്, വേട്ടയാടപ്പെടുകയാണ് എന്നൊക്കെയാണല്ലോ അവിടെയിരുന്ന് പ്രചരിപ്പിക്കുന്നത്? എങ്കിൽ പിന്നെ അവിടെ തന്നെ കൂടിക്കൂടേ? ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് പറ്റില്ല പോലും. അതെന്താ അങ്ങനെ? ഗൾഫ് രാജ്യങ്ങൾ പൗരത്വം നൽകില്ലത്രെ. തികച്ചും നിരാശാജനകം.

അല്ല സൂഡു നിങ്ങൾ ഒരേ മതക്കാർ, ഗൾഫിലുള്ളത് നിങ്ങളുടെ മതത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലേക്കാൾ ‘സർവ സ്വാതന്ത്ര്യവും, പുരോഗമന ചിന്തയും’ ഒക്കെയുള്ള ഭരണം. നിങ്ങളെ ഇന്ത്യയിൽ പീഡിപ്പിക്കുന്നു എന്ന് പറയുമ്പോൾ അറബി സഹോദരങ്ങൾ നിങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതല്ലേ? അതെന്താ അവർ അങ്ങനെ ചെയ്യാത്തത്? നിങ്ങളുടെ നിലവിളി എന്താണ് അവർ കാണാത്തത്? ഇന്ത്യയുമായുള്ള സകല വ്യാപാരവും, നയന്തന്ത്രബന്ധവും അവർ അവസാനിപ്പിക്കുമോ? ഇസ്ലാം മതം ഉണ്ടാകുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ബന്ധമാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളും എന്നറിയാമോ? ഗൾഫ് രാഷ്ട്രങ്ങളിലേക്കാൾ 3 ഇരട്ടി ഇസ്ലാം മതവിശ്വാസികൾ ഇന്ത്യയിലുണ്ട്. സുഡാപ്പികൾ കരുതുന്നത് അറബികൾക്ക് മതമാണ് മുഖ്യം, മതത്തിന് എവിടെയെങ്കിലും പീഡനം ഉണ്ടായി എന്ന് പറഞ്ഞാൽ അറബികൾ എല്ലാം കൂടി ഇറങ്ങും എന്നൊക്കെയാണ് ഇവന്മാർ വിചാരിച്ചു വെച്ചിരിക്കുന്നത്. നിങ്ങൾ മനസിലാക്കേണ്ടത് അറബികൾക്ക് പ്രധാനം അവരുടെ വംശമാണ്, അല്ലാതെ മതമല്ല. ഗൾഫ് നാടുകളിൽ ഇരുന്ന് പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുന്ന നിന്റെയൊക്കെ ഐഡന്റിറ്റി എന്നത് നിന്റെ മതമല്ല, നിന്റെ പാസ്പോര്ട്ട് മാത്രമാണ്. നീ ഇന്ന മതത്തിൽ ആയത് കൊണ്ട് നിനക്ക് ഒരു പരിഗണനയും ലഭിക്കില്ല. അത് അറബ് ലോകത്ത് മാത്രമല്ല, ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്.

നിങ്ങൾ ചൈനയിലേക്ക് നോക്കൂ, അവിടെ സ്കിൻജിയാങ് പ്രവിശ്യയിൽ ഇസ്ലാം മതവിശ്വാസികളെ അതിക്രൂരമായി ഉന്മൂലനം ചെയ്യുന്നു എന്ന വാർത്തകൾ ദിനം പ്രതി വരുന്നു. അവിടെയും നോക്കേണ്ടത് രണ്ട് വംശങ്ങൾ തമ്മിലുള്ള Conflict ആണ്. ഭൂരിപക്ഷം വരുന്ന ഹാൻ വംശജർ, സ്കിൻജിയാങിൽ ഉള്ളത് സെൻട്രൽ ഏഷ്യൻ വംശജർ ആണ്. ഉയ്ഗുർ വംശജർ എല്ലാം ഇസ്ലാം മത വിശ്വാസികൾ ആണെന്നതുകൊണ്ട് എത്ര ഇസ്‍ലാമിക രാജ്യങ്ങൾ ചൈനക്കെതിരെ നിലകൊണ്ടു? ഗൾഫ് രാജ്യങ്ങളും, പാകിസ്ഥാനും അടക്കം ചൈനക്കൊപ്പമാണ് ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ നിലകൊണ്ടത്. എന്തേ ചൈനക്കെതിരെ മിണ്ടിയില്ല. ഇന്നും അമേരിക്കയും, ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ സ്കിൻജയിയാങ് വിഷയത്തിൽ പ്രസ്താവനകൾ നടത്തുമ്പോൾ അറബ് രാഷ്ട്രങ്ങൾ മൗനത്തിലാണ്. സുഡാപ്പികൾ ഓർക്കേണ്ട കാര്യം രണ്ടാണ്. ഒന്ന് മതം തലക്ക് പിടിച്ചവർ അല്ല അറബികൾ. അവർക്ക് അത് ഒരു പൊളിറ്റിക്കൽ ഉപകരണം മാത്രമാണ്. രണ്ടാമതായി വംശത്തെയാണ് അവർ കൂടുതലായും സംരക്ഷിക്കാൻ ശ്രമിക്കുന്നതും.

എന്തുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങളായ ഇറാനും , സൗദിയും ചേരിതിരിഞ്ഞു തമ്മിൽ തല്ലുന്നത്? അതേസമയം എന്തുകൊണ്ട് ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒരുമിച്ചു? ഇസ്രയേലിനെതിരെ നിലകൊണ്ടത് പലസ്തീനിലെ അറബ് വംശജർക്ക് വേണ്ടിയാണ് അല്ലാതെ ഇസ്ലാമിക വിശ്വാസികൾക്ക് വേണ്ടിയല്ല. രണ്ടാമതായി കച്ചവടം. ഇന്നത്തെ ലോകത്ത് സ്വാതന്ത്ര്യമായി നില്ക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. കച്ചവടത്തെ ബാധിക്കുന്ന തരത്തിൽ ഒരു തീരുമാനവും എടുക്കാൻ ബുദ്ധിയുള്ള ഒരു ഭരണാധികാരികളും തുനിയില്ല. ഗൾഫ് നാടുകളിൽ ഉള്ളത് എണ്ണ, ഗൾഫ് നാടുകൾക്ക് വേണ്ടത് ടെക്നോളജിയും, അടിസ്ഥാന സൗകര്യ വികസനവും. ഇന്ത്യയും ചൈനയും ജപ്പാനും എണ്ണ വാങ്ങുന്നത് കുറച്ചാൽ ഗൾഫ് രാജ്യങ്ങളുടെ അടിവേരിളകും, കാരണം എണ്ണ കച്ചവടം അല്ലാതെ വേറൊന്നുമില്ല അവിടെ. ഇന്റർനാഷണൽ മോനിറ്ററി ഫണ്ട് (IMF) കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു 2034 ഓട് കൂടി ഗൾഫ് നാടുകളുടെ പ്രൗഡി എല്ലാം നഷ്ട്ടപ്പെട്ട് വമ്പൻ സാമ്പത്തീക പ്രതിസന്ധിയിലാകുമെന്നാണ്. അതിന്റെ പ്രധാന കാരണം the world gradually moving away from oil എന്നതാണ്. ഇന്ത്യ തന്നെ ഫോസിൽ ഫ്യൂൽ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2030 നകം ആകെ വാഹങ്ങളിൽ 30% ഇലക്ട്രിക്ക് ആക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Also Read  മിസ്റ്റർ ഫസൽ ഗഫൂർ താങ്കളുടെ അസ്ത്രങ്ങൾ ആവനാഴിയിൽ തന്നെ ഇരിക്കട്ടെ: മത വിഷം തുപ്പിയ ഫസൽ ഗഫൂറിന് അനുഭവങ്ങൾ വിവരിച്ചുകൊണ്ട് മറുപടി കൊടുത്ത ബാർക്ക് ഉദ്യോഗസ്ഥൻ അംബികാൽമജൻ

New and Renewable Energy (MNRE) പദ്ധതിയുമായും രാജ്യം പ്രവർത്തിക്കുന്നു. അകെ ആവശ്യമുള്ളതിന്റെ 40 മുതൽ 50% വരെ വൈദ്യുതിയും renewable source, ഹൈഡ്രോ, ആണവ നിലയം എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ 2030 ഓടെ കഴിയും. അതോടെ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും എന്ന് മാത്രമല്ല പരിസ്ഥിതിയെയും സംരക്ഷിക്കാനാകും. പറഞ്ഞു വന്നത് ഗൾഫിലെ എണ്ണ കണ്ട് കൂടുതൽ നെഗളിക്കേണ്ട എന്ന് തന്നെയാണ്. ലോകത്ത് അകെ ഉൽപ്പാദിപ്പിക്കുന്ന അഞ്ചിൽ ഒന്ന് എണ്ണയാണ് ഗൾഫ് രാഷ്ട്രങ്ങൾക്കുള്ളത്. ഇന്ത്യയ്ക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഉള്ളത് അമേരിക്കയാണ് എന്നോർക്കണം. അതായത് കൂടുതൽ Options ഇപ്പോൾ ഇന്ത്യക്കുണ്ട്. ഇറാക്ക്, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ നിലനിൽപ്പ് തന്നെ ഇന്ത്യക്കും, ചൈനക്കും എണ്ണ വിറ്റു കിട്ടുന്ന പണമാണ്. ഇറാനിൽ നിന്ന് എണ്ണ വാങ്ങി പണത്തിനു പകരം അവർക്ക് വേണ്ട സാധന സാമഗ്രികൾ ആണ് ഇന്ത്യ കൈമാറുന്നത്. ലോക രാജ്യങ്ങൾ എല്ലാം തന്നെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിക്ക് യുഗത്തിലേക്ക് അതിവേഗം മാറുകയാണ്. ഗൾഫ് നാടുകളിലേക്ക് ഇന്ത്യയുടെ അകെ കയറ്റുമതി 12% ആകുമ്പോൾ ഇറക്കുമതി 15% ആണ്. അതായത് പരസ്പ്പര കൊടുക്കൽ വാങ്ങൽ.

ഇന്ത്യയും ഗൾഫ് നാടുകളും സ്വാഭാവികമായ സുഹൃത്ത് രാഷ്ട്രങ്ങൾ ആണ്. മതം തലക്ക് പിടിച്ച കുറെ പാഴ്ജന്മങ്ങൾ കുരച്ചാലൊന്നും ആരും ശ്രദ്ധിക്കാത്തതുപോലുമില്ല. മതത്തിന്റെ വളർച്ചയല്ല, രാഷ്ട്രത്തിന്റെ വളർച്ചയാണ് ഭരണാധികാരികളുടെ ശ്രദ്ധ. ഇന്ത്യയും അറബ് നാടുകളുമായുള്ള ബദ്ധം ഏറ്റവും ദൃഢമാണ്. കാശ്മീർ വിഷയത്തിൽ അടക്കം മതം കലർത്താനുള്ള കേരളത്തിൽ നിന്നുള്ള മതഭ്രാന്തന്മാരുടെയും, പാക്കിസ്ഥാന്റെയും ശ്രമം UAE അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങൾ തള്ളിക്കളഞ്ഞതും ഓർക്കണം. ഏത് നാട്ടിൽ ജീവിച്ചാലും ആ നാട്ടിലെ നിയമം അനുസരിച്ചു ജീവിക്കണം. അത് അവിടെ ജോലി ചെയ്യുന്നവർക്കറിയാം. സംഘ്പരിവാറുകാർ ഗൾഫ് നാടുകളിൽ മാത്രമല്ല ലോകമെങ്ങും പ്രവർത്തിക്കുന്നുണ്ട്. ഇനിയും കൂടുതൽ ശക്തമായി പ്രവർത്തിക്കും. ഇസ്ലാമിക രാഷ്ട്രത്ത് ചെന്ന് ഞാൻ സംഘ്പരിവാറുകാരൻ ആണ് എന്ന് ഉറച്ച ശബ്ദത്തോടെ പറയാൻ കഴിയും. അതിൽ ആർക്കും പേടിയൊന്നും ഇല്ല. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന, മതം തലക്ക് പിടിച്ച സുഡാപ്പികളെക്കാൾ അന്തസോടെയും, അഭിമാനത്തോടെയും കൂടി തന്നെയാണ് ഭാരതീയർ ഗൾഫ് രാഷ്ട്രങ്ങളിൽ ജീവിക്കുന്നത്.

ഗൾഫ് നാടുകളുടെ വികസനം എന്നത് പ്രകൃതി വിഭവങ്ങളും, അവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും, പാശ്ചാത്യ നാടുകളുടെ ടെക്നോളജിയും, ഇന്ത്യക്കാരന്റെ വിയർപ്പും ആണ്. ആരും സേവനം അല്ല ചെയ്യുന്നത്. സുടപ്പികളും അവിടെ പണി എടുത്താൽ ശമ്പളം കിട്ടും അല്ലാതെ മതവും പറഞ്ഞിരുന്നാൽ പട്ടിണി കിടന്നു ചാകും. ഇന്ത്യയാണ് കോവിഡിന് ശേഷമുള്ള ലോകത്തെ നയിക്കാൻ പോകുന്നത്. ലോകത്തിന്റെ manufacturing ഹബ് ആകാൻ പോവുകയാണ് ഇന്ത്യ എന്നാണ് ലോകരാജ്യങ്ങൾ ഒന്നടങ്കം പറയുന്നത്. അതുകൊണ്ട് സുഡാപ്പികളും സഖാപ്പികളും ഗൾഫിൽ തന്നെ തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്. പിന്നെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഗൾഫ് രാഷ്ട്രങ്ങളിൽ ഇരുന്ന് ചെയ്യാമെന്ന് കരുതുന്ന വിഡ്ഢികളെ നിങ്ങൾക്കുള്ള ഐഡന്റിറ്റി ഇന്ത്യൻ പാസ്പോര്ട്ട് മാത്രമാണ്. എന്നാണെങ്കിലും ഈ രാജ്യത്തേക്ക് തന്നെ തിരിച്ചു പോരേണ്ടി വരും. സംഘ്പരിവാറുകാരൻ ആണ് എന്ന പേരിൽ ഒരു ഇന്ത്യക്കാരനേയും ഗൾഫ് രാഷ്ട്രങ്ങൾ പുറത്താക്കില്ല. പക്ഷെ ഗൾഫിൽ ഇരുന്ന് ഇന്ത്യ വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് ഇന്ത്യ പറഞ്ഞാൽ അവനെ തൂക്കി എടുത്ത് ഇന്ത്യയിലേക്ക് കെട്ടുകെട്ടിക്കുന്നത് ഇതേ അറബ് രാഷ്ട്രങ്ങൾ തന്നെയായിരിക്കും. കാരണം അവർക്കുള്ളത് മതഭ്രാന്തല്ല, വിവേകം ആണ്.

ആയിരക്കണക്കിന് വർഷങ്ങളായുള്ള ഇന്ത്യയുടേയും അറബ് രാഷ്ട്രങ്ങളുടെയും ബന്ധം ഫേസ്ബുക്കിലും, ട്വിറ്ററിലും ക്യാമ്പയ്‌ഗൻ നടത്തി ഇല്ലാതാക്കാം എന്ന് കരുതിയ സഖാപ്പി ബുദ്ധി സമ്മതിക്കണം. എന്തായാലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വളരെ ഹാപ്പി ആണ്. അവരുടെ പണി എളുപ്പമാക്കിയല്ലോ.