സംയുക്ത സൈനിക മേധാവിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദർശനം നടത്തുന്നു: ഞെട്ടലോടെ ചൈന

ലഡാക്ക്: ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ സന്ദർശനത്തിനെത്തി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പമാണ് അദ്ദേഹം അതിർത്തി സന്ദർശനം നടത്തിയത്. കൂടാതെ അതിർത്തിയിൽ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കൂടിയുള്ള സന്ദർശനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ലഡാക്കിൽ നിമുവിൽ ഇന്ന് പുലർച്ചെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.

11000 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിൽ വ്യോമസേന, കരസേന, ഐടിബിപി അംഗങ്ങളുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിർത്തിയിലെ സൈനിക നീക്കങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് ലഡാക്കിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് അതിർത്തി മേഖലയിൽ മുപ്പതിനായിരം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

  20 കാരിയ്ക്ക് നേരെ ട്രെയിനിൽ വെച്ച് 60 കാരൻ നടത്തിയ ലൈം-ഗിക അതിക്രമം തുറന്നു പറഞ്ഞുയുവതി

Latest news
POPPULAR NEWS