സംവിധായകൻ കമലിനെതിരെ പീ-ഡന ആരോപണവുമായി യുവനടി

സംവിധായകൻ കമാലുദീനെതിരെ പീ-ഡന ആരോപണം. പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിൽ നായിക വേഷം നൽകാമെന്ന് പറഞ്ഞു യുവനടിയെ പീഡിപ്പിച്ചതായാണ് പറയുന്നത്. പീഡനം സംബന്ധിച്ച് ഉള്ള വക്കീൽ നോട്ടീസിന്റെ പകർപ്പ് ജനം ടി വിയ്ക്കാണ് ലഭിച്ചിട്ടുള്ളത്. കമാലുദ്ധീൻ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആണെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. വിശ്വാസ വഞ്ചന കാട്ടിയതായും പറയുന്നു. ആമി എന്ന സിനിമയ്ക്കിടയിലും പീ-ഡന ശ്രമം നടന്നതായും പറയുന്നുണ്ട്. നായിക വേഷം വാഗ്ദാനം ചെയ്തു കൊണ്ട് ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പറയുന്നത്.

Also Read  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

പീ-ഡനം സംബന്ധിച്ച് 2019 ഏപ്രിൽ 29 നാണ് കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. ലൈം-ഗിക ആക്രമണം നടത്തിയതിനു മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചത്. മാസങ്ങൾക്കു മുൻപ് നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങൾ ഇപ്പോളാണ് പുറത്തറിയുന്നത്. മാനനഷ്ടം ആരോപിച്ചു അയച്ച വക്കീൽ നോട്ടീസിന്റെ തുടർന്നുള്ള നടപടികളും ഉണ്ടായിട്ടില്ലെന്നും പറയുന്നു. കമൽ സ്വാധീനം ഉപയോഗിച്ച് വിഷയം ഒതുക്കി തീർക്കാൻ ശ്രമിക്കുക ആണെന്നും യുവനടി ആരോപിച്ചു