സംവിധായകൻ വിഘ്‌നേഷുമായി പ്രണയത്തിലായിരുന്ന ചലച്ചിത്രതാരം നയൻ‌താര അമ്മയാകാനൊരുങ്ങുന്നതായി റിപ്പോട്ട്

ചലച്ചിത്രതാരം നയൻ‌താര അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നയൻ താരയും ചലച്ചിത്ര സംവിധായകൻ വിഘ്‌നേശ് ശിവനും രഹസ്യമായി വിവാഹം കഴിഞ്ഞെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആറു വർഷമായി വിഘ്‌നേഷും നയൻതാരയും പ്രണയത്തിലായിരുന്നു.

അടുത്ത കാലത്ത് ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും ദർശനത്തിനായി എത്തിയപ്പോൾ നയൻ‌താര സിന്ദൂരം ധരിച്ചിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഒരുമിച്ച് കഴിയുന്ന താരങ്ങൾ ഇത് വരെ വിവാഹിതരായതായി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

  അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

ഇപ്പോഴിതാ നയൻ‌താര അമ്മയാകാനുള്ള ഒരുക്കത്തിലാണെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. നിരവധി ദേശീയ മാധ്യമങ്ങൾ ഇതിനോടകം വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. വാടക ഗർഭപാത്രത്തിലൂടെയാണ് വിഘ്‌നേഷ് നയൻതാര ദമ്പതികൾ കുഞ്ഞിനെ വരവേൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാർത്തകളോട് ഇതുവരെ താരദമ്പതികൾ പ്രതികരിച്ചിട്ടില്ല.

Latest news
POPPULAR NEWS