സംസ്ഥാനത്തിന് വേണ്ടി കളിച്ചിട്ടും അവഗണന ; ജോലി ലഭിക്കാത്തതിൽ മനംനൊന്ത കബഡി താരം ആത്മഹത്യ ചെയ്തു

ചെന്നൈ : ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ദേശീയ കബഡി താരം ജീവനൊടുക്കി. തമിഴ്നാട് കാഞ്ചീപുരം സ്വദേശിനി ഭാനുമതിയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഭാനുമതിയുടെ മൃതദേഹം കണ്ടെത്തിയത്.

തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഭാനുമതിയെ വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ചീപുരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ധര്മരാജിന്റെ ഇളയ മകളാണ് ഭാനുമതി. സ്‌കൂളിൽ നിന്നും കബഡിയിൽ പരിശീലനം നേടിയ ഭാനുമതി ജില്ലയിലും സംസ്ഥാനത്തിനും പുറമെ ദേശിയ തലത്തിലും കബഡി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Also Read  ലോക്ക് ഡൗണിൽ അകപ്പെട്ട മകനെ വീട്ടിലെത്തിക്കാൻ ശാരീരിക പരിമിതികളുള്ള അമ്മ സ്കൂട്ടറുമായി പോയത് 550 കിമി

അതേസമയം ദേശിയ താരമായിരുന്നിട്ടും ജോലി ലഭിക്കാത്തത് ഭാനുമതിയെ മാനസികമായി തളർത്തിയിരുന്നു. സംസ്ഥാനത്തിനായി കളിച്ചിട്ടും അവഗണയാണ് താരത്തിന് ലഭിച്ചത്. ഇതിൽ മനംനൊന്താണ് ഭാനുമതി ആത്മഹത്യ ചെയ്തതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.