സംസ്ഥാനത്തു 14 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു ആരോഗ്യ പ്രവർത്തകയടക്കം 14 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരിൽ ആറു പേർ കാസറഗോഡ് നിന്നും രണ്ട് പേർ കോഴിക്കോട് നിന്നുമാണ്. കൂടാതെ 14 പേരിൽ എട്ടു പേർ ദുബായിൽ നിന്നും എത്തിയവരാണ്. നിലവിൽ കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം 105 ആയി ഉയർന്നു. ഇവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. സംസ്ഥാനത്തു നിലവിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കടകളും മറ്റും തുറക്കുന്നതിൽ സമയ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.