സംസ്ഥാനത്തെ ഇന്ന് 2476 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2243 പേർക്ക് രോഗം സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2244 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തുടർന്ന് സംസ്ഥാനത്തെ 22344 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 41694 ഇതുവരെ രോഗമുക്തി നേടുകയുണ്ടായി. 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ 64 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 99 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.

19 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 461, മലപ്പുറം 352 കോഴിക്കോട് 215, തൃശ്ശൂർ 204, ആലപ്പുഴ 193, എറണാകുളം 193, പത്തനംതിട്ട 180, കോട്ടയം 137, കൊല്ലം 133, കണ്ണൂർ 128, കാസർഗോഡ് 101, പാലക്കാട് 86, ഇടുക്കി 63, വയനാട് 30 എന്നീ ഇങ്ങനെയാണ് ഇന്ന് ജില്ലാടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.