സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാനുള്ള തീരുമാനവുമായി കേരള സർക്കാർ. തുടക്കം മുതലേ ബിവറേജസ് പൂട്ടാണെന്നുള്ള ആവശ്യവുമായി പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. എന്നാൽ സർക്കാർ പൂട്ടാൻ തയ്യാറായിരുന്നില്ല. ഒടുവിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്തു തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഔട്ലറ്റുകൾ എന്നുവരെ അടച്ചിടുമെന്നുള്ള കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സംസ്ഥാനത്തു കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും സർക്കാരും പോലീസും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.