സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് 27 പേരുടെ രോഗം ബദ്ധമായി ആശുപത്രി വിട്ടു. 394 പേർക്ക് നിലവിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിൽ 147 പേർ വീടുകളിൽ ചികിത്സയിലാണ്. 88855 പേർ നിരീക്ഷണത്തിലാണ്.
പതിനേഴായിരം സാമ്പിളുകൾ അയച്ചതിൽ പതിനാറായിരത്തോളം റിസൾട്ട് പോസിറ്റീവ് ആയി. കാസർഗോഡ് ഇന്ന് മാത്രം 24 പേരുടെ രോഗം ബേധമായി ആശുപത്രി വിട്ടു. കേന്ദ്രസർക്കാർ നിശ്ചയിച്ച ഹോട്സ്പോട്ടിൽ തിരുത്തലുകൾ ആവിശ്യമാണെന്നും കേന്ദ്രത്തെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്രസർക്കാർ നിർദേശ പ്രകാരം നടപ്പാക്കുമെന്നും മുഖ്യമന്ത്രി.