സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

തിരുവനന്തപുരം: സ്ഥാനത്ത് ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1038 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ വൈറസ് സ്ഥിതീകരിച്ചവരുടെ എണ്ണം 15032 ആയി ഉയർന്നു. സമ്പർക്കത്തിലൂടെ 785 പേർക്ക് രോഗം പിടിപെട്ടു. എന്നാൽ ഇവരിൽ 57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുമെത്തിയ 87 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 69 പേർക്കും രോഗം സ്ഥിതീകരിച്ചു.

തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർഗോഡ് 101, എറണാകുളം 92, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ.