സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു; ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തി നേടി. ഏഴ് പേർ കോവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടു. സമ്പർക്കത്തിലൂടെ 956 പേർക്കു രോഗം പിടിപെട്ടു. ഇവരിൽ 114 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. വിദേശത്ത് നിന്നുമെത്തിയ 106 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 73 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർഗോഡ് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.