തിരുവനന്തപുരം: സ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. തിരുവനന്തപുരം 461, മലപ്പുറം 306, തൃശ്ശൂർ 156, ആലപ്പുഴ 139, പാലക്കാട് 137, എറണാകുളം 129, കാസർഗോഡ് 97, കോട്ടയം 89, കണ്ണൂർ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ 13 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഏഴിന് മരണപ്പെട്ട കണ്ണൂർ സ്വദേശി വർഗീസ് (90), ആലപ്പുഴ സ്വദേശി കെ ജയചന്ദ്രൻ (75), ആഗസ്റ്റ് 11ന് മരണപ്പെട്ട കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസറഗോഡ് സ്വദേശി അസ്മ, ഓഗസ്റ്റ് 10ന് മരണപ്പെട്ട കാസർകോട് സ്വദേശി അബ്ബാസ് (55).
ഓഗസ്റ്റ് 13 ന് മരണപ്പെട്ട തിരുവനന്തപുരം മുട്ടട സ്വദേശി കുര്യൻ (42), മലപ്പുറം സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശ്ശാല സ്വദേശി സെൽവരാജ് (58), കാസർകോട് സ്വദേശി രമേശൻ (47), ആഗസ്റ്റ് 3ന് മരണപ്പെട്ട ആലപ്പുഴ വിയ്യപുരം സ്വദേശി രാജം എസ് പിള്ള (76), ആഗസ്റ്റ് 14 ന് മരണപ്പെട്ട കാസർകോട് സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16 ന് മരണപ്പെട്ട കാസർകോട് സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് അഞ്ചിന് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിനി സിലുവമ്മ എന്നിവരുടെ പരിശോധന ഫലത്തിൽ കൊവിഡ് മൂലമാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.