സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1426 പേർ രോഗമുക്തിനേടി; അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1426 പേർ രോഗ മുക്തി നേടുകയും ചെയ്തു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 1242 പേർക്കാണ്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ 62 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 72 പേർക്കും 36 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 21625 പേരുടെ കോവിഡ് ടെസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് അഞ്ചു കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം വർക്കല സ്വദേശിയായ ചെല്ലയ്യ(68), തിരുവനന്തപുരം വലിയതുറ സ്വദേശി മണിയൻ(80), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), കണ്ണൂർ കോളയാട് സ്വദേശി കുംബമാറടി (75) എന്നിവരാണ് മരിച്ചത്. ഇത് സംബന്ധിച്ചുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ് ഇന്ന് ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.