സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, തുടർച്ചയായ എട്ടാം ദിവസവും നൂറിൽ കുറയാതെയുള്ള കോവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 123 പേർക്കും ബുധനാഴ്ച 152 പേർക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർച്ചയായ എട്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 100 മുകളിലാണ്. ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ 91 പേർ വിദേശത്തു നിന്ന് എത്തിയവരും കൂടാതെ 48 പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 65 പേർ സംസ്ഥാനത്തു ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. ഏറ്റവും കൂടുതൽ ഇന്ന് കോവിഡ് റിപ്പോർട്ട്‌ ചെയ്ത സംസ്ഥാനം പാലക്കാടാണ്. 23 പേർക്ക് ഇവിടെ കോവിഡ് സ്ഥിതീകരിച്ചു. രണ്ടാമത് ആലപ്പുഴയിലാണ്. ഇവിടെ 21 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.

കോട്ടയത്തു 18 പേർക്കും കൊല്ലം, മലപ്പുറം ജില്ലയിൽ 16 പേർക്ക് വീതവും കണ്ണൂരിൽ 13 പേർക്കും എറണാകുളത്ത് 9 പേർക്കും തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എഴു പേർക്ക് വീതവും വയനാട് അഞ്ചു പേർക്കും പത്തനംതിട്ട നാല് പേർക്കും ഇടുക്കി കാസറഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവും കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിതീകരിച്ചു. സംസ്ഥാനത്തു നിലവിൽ 1846 പേർ ചികിത്സയിലുണ്ട്. 2006 പേർ രോഗത്തിൽ നിന്നും മുക്തരായിട്ടുണ്ട്. 163944 പേർ സംസ്ഥനത്ത് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Also Read  മലപ്പുറത്ത് എടിഎം ൽ നിന്നും സാനിറ്റൈസർ മോഷ്ടിച്ച കള്ളനെ തിരക്കി പോലീസ്