സംസ്ഥാനത്ത് ഇന്ന് 1530 കോവിഡ് കേസുകൾ; 1351 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 100 പേരുടെ സമ്പർക്കത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യത്ത് നിന്നുമെത്തിയ 37 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 89 പേർക്കും കോവിഡ് സ്വീകരിച്ചു. ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ഇവിടെ 519 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 221, എറണാകുളം 123, കോഴിക്കോട് 118, കോട്ടയം 100, ആലപ്പുഴ 86, കൊല്ലം 81, കണ്ണൂർ 52, വയനാട് 49, കാസർഗോഡ് 48, പത്തനംതിട്ട 44, ഇടുക്കി 30, തൃശ്ശൂർ 30, പാലക്കാട് 29 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ് സ്വീകരിച്ചിട്ടുള്ളത്. കോവിഡ് മൂലം 10 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 15310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 22878 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.