സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 209 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 240 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തിയ 152 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 52 പേർക്കും കൂടാതെ 17 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിതീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 37 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.

രണ്ടാമത് കണ്ണൂരിൽ 35 പേർക്കും, പാലക്കാട് 29 പേർക്കും, പത്തനംതിട്ടയിൽ 22 പേർക്കും, തൃശൂർ ആലപ്പുഴ ജില്ലകളിൽ 20 പേർക്ക് വീതവും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ 16 പേർക്കും, കാസർഗോഡ് ജില്ലയിൽ 14 പേർക്കും, എറണാകുളം ജില്ലയിൽ 13 പേർക്കും, കോഴിക്കോട് 8 പേർക്കും, കൊല്ലം ജില്ലയിൽ 6 പേർക്കും ഇടുക്കി വയനാട് ജില്ലകളിൽ രണ്ടുപേർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 209 പേർ രോഗമുക്തി നേടി. കൂടാതെ 2189 പേർ ചികിത്സയിലുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

  സേവാഭാരതിയുടെ സ്‌കൂൾ ആണെന്ന് അറിയാതെ സർക്കാരിനെ പുകഴ്ത്തി ; സൈബർ സഖാക്കൾ എയറിൽ

Latest news
POPPULAR NEWS