സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു; 10 മരണം; 2067 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 193 പേരുടെ സമ്പർക്കത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 59 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 121 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ 47 ആരോഗ്യപ്രവർത്തകർ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2067 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടുകയുണ്ടായി. 10 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ 13 ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആകെ 604 ഹോട്ട്സ്പോട്ടുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. തിരുവനന്തപുരം 352, കൊല്ലം 176, ആലപ്പുഴ 172, പത്തനംതിട്ട 167, കോട്ടയം 189, ഇടുക്കി 27, എറണാകുളം 140, തൃശ്ശൂർ 162, പാലക്കാട് 195, കോഴിക്കോട് 238, വയനാട് 230, മലപ്പുറം 27, കണ്ണൂർ 102, കാസർഗോഡ് 231 എന്നി ഇങ്ങനെയാണ് ഇന്ന് ജില്ലാടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം 10 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് 24 ന് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഷാജഹാൻ (67), തിരുവനന്തപുരം വെൺപകൽ സ്വദേശി മഹേശ്വരൻ ആചാരി (76), തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), ആഗസ്റ്റ് 19 ന് കോഴിക്കോട് മരണപ്പെട്ട മാമ്മി (70), ആഗസ്റ്റ് 20ന് മരണപ്പെട്ട കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവ്യർ (50), ആഗസ്റ്റ് 23ന് മരണപ്പെട്ട തൃശൂർ സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിന ഷെരീഫ് (40), കണ്ണൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് കോവിഡ് മൂലം മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്.