Wednesday, December 6, 2023
-Advertisements-
KERALA NEWSസംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: ഒരാൾ മരണപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: ഒരാൾ മരണപ്പെട്ടു

chanakya news
-Advertisements-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇത് സംബന്ധിച്ച് ഉള്ള കാര്യം ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് അറിയിച്ചത്. കോഴിക്കോട് ജില്ലയിൽ 10 പേർക്കും ത്രിശൂർ ജില്ലയിൽ 9 പേർക്കും മലപ്പുറം ജില്ലയിൽ 7 പേർക്കും തിരുവനന്തപുരം പാലക്കാട്‌ ജില്ലകളിൽ 6 പേർക്ക് വീതവും കൊല്ലം ഇടുക്കി എറണാകുളം കണ്ണൂർ വയനാട് ജില്ലകളിലായി 4 പേർക്ക് വീതവും കോട്ടയം പത്തനംതിട്ട ജില്ലകളിലായി 3 പേർക്കും ആലപ്പുഴയിൽ ഒരാൾക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്. അതിൽ ത്രിശൂർ ജില്ലയിൽ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

-Advertisements-

ത്രിശൂർ ജില്ലയിൽ മരണപ്പെട്ടത് കുമാരൻ (87) എന്നയാളാണ്. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി എൻ ഐ വി ആലപ്പുഴയിൽ അയച്ചിരുന്നു. തുടർന്ന് കോവിഡ് വൈറസ് സ്ഥിതീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു.

-Advertisements-