സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് മുതൽ തുടക്കമിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. വിക്ടേഴ്സ് ചാനലാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ക്ലാസ്സുകളുടെ വിഷയങ്ങൾക്ക് അനുസരിച്ചുള്ള ടൈംടേബിളും വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇത് അനുസരിച്ചായിരിക്കും ക്ലാസ്സുകൾ ആരംഭിക്കുക. ഈ ആഴ്ച ട്രയൽ സംപ്രേഷണമായിരിക്കും നടത്തുന്നത്.

  തിരുവനന്തപുരത്ത്ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ

രാവിലെ എട്ടര മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആദ്യ ക്ലാസുകൾ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉള്ളതാണ്. എട്ടരയ്ക്ക് ഇംഗ്ലീഷ്, 9 ന് ജോഗ്രഫി, 9:30 ന് കണക്ക്, 10:00 ന് കെമിസ്ട്രി ഇങ്ങനെയാണ് ടൈംടേബിൾ തിരിച്ചിരിക്കുന്നത്. ശേഷം 11 മണിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്ലാസുകളും ആരംഭിക്കും.

Latest news
POPPULAR NEWS