കനത്ത മഴ ; കോട്ടയത്ത് മൂന്ന് വീടുകൾ ഒലിച്ച് പോയി, ഇടുക്കിയിൽ കാർ ഒലിച്ച് പോയി പെൺകുട്ടി മരിച്ചു

കോട്ടയം : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. മഴയെ തുടർന്ന് പത്തനംതിട്ട,കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. മഴക്കെടുതിയിൽ നാല് പേര് മരിച്ചതായും പതിമൂന്ന് പേരെ കാണാതായതായും റിപ്പോർട്ട്. കോട്ടയത്ത് ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒളിച്ചു പോയി.

  125 പവൻ സ്വർണാഭരങ്ങളുമായി നവവധു സഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടി

അതേസമയം ഇടുക്കിയിലെ കാഞ്ഞാറിൽ കനത്ത മഴയെ തുടർന്ന് കാർ ഒലിച്ച് പോകുകയും കാറിലുണ്ടായിരുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന ആളെ കാണാതായി. കാറിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്.

Latest news
POPPULAR NEWS