സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും ഒരാൾ കൂടി മരിച്ചു. കൊല്ലം വളത്തുങ്കൽ സ്വദേശിയായ ത്യാഗരാജനാണ് (74) മരിച്ചത്. നാലുദിവസമായി വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ആൾക്ക് എങ്ങനെയാണ് കോവിഡ് പിടിപെട്ടതെന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു.

അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സർക്കാരും ആരോഗ്യവകുപ്പും കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനായി വീണ്ടും കർശന നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.