സംസ്ഥാനത്ത് ചില ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കും

സംസ്ഥാനത്ത് ചില ചില്ലകളിലെ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കും. കൊറോണ വൈറസ് ബാധിച്ച് റെഡ് സോൺ മേഘലയായി പ്രഖ്യാപിച്ച ജില്ലകളിൽ സർവീസ് നടത്തില്ല. റെഡ് സോണിൽ പെടാത്ത ജില്ലകളിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ചിരുന്നു. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് സോണുകൾ. ഇതിൽ റെഡ് സോൺ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും മറ്റ് സോണുകളിലുള്ള നിയന്ത്രണങ്ങൾക്കാണ് ഇപ്പോൾ ഇളവ് നൽകുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുന്നത്. ഇവിടെ സമ്പൂർണ ലോക്ക് ഡൗൺ മെയ് 3 വരെ തുടരും.

എറണാകുളം, കൊല്ലം, പത്തനംതിട്ട, ജില്ലകളാണ് ഓറഞ്ച് സോൺ എ ജില്ലകൾ. ഇവിടെ ഏപ്രിൽ 24 വരെയാണ് ലോക്ക് ഡൗൺ തുടരും. അതിന് ശേഷം നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകൾ ഓറഞ്ച് സോൺ ബി ആണ്. ഇവിടെ ഏപ്രിൽ 20ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകും. കോട്ടയം ഇടുക്കി ജില്ലകളാണ് ഗ്രീൻ സോണിൽപ്പെടുന്നത്. ഏപ്രിൽ 20ന് ശേഷം ഇവിടങ്ങളിൽ ഇളവുകൾ നൽകും.