തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയുടെ ഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ 10 ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രിപ്പിൾ ലോക്ക് ഡൗൺ തലസ്ഥാനത്ത് ഏർപ്പെടുത്തിയതിനെ തുടർന്ന് റിസൾട്ട് പ്രഖ്യാപിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ പ്ലസ് ടു പരീക്ഷ നടന്നത് 2 ഘട്ടമായിട്ടാണ്. മാറ്റിവെച്ച പരീക്ഷകൾ മെയ് 26, 29 എന്നീ തീയതികളിലാണ് നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ കഴിയാതെപോയ കുട്ടികൾക്ക് സേ പരീക്ഷ വഴി പരീക്ഷ എഴുതാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്ലസ് ടു പരീക്ഷ ഫലത്തിനു ശേഷം പ്ലസ് വൺ പരീക്ഷ ഫലങ്ങളും പ്രഖ്യാപിക്കും. പരീക്ഷാഫലം ഡി എച്ച് എസ് ഇ യുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭിക്കുന്നതായിരിക്കും.